മരിച്ചാല്‍ വിലയില്ലാത്തവര്‍ അല്ല നമ്മള്‍. മനുഷ്യ ശവ ശരീരങ്ങള്‍ക്ക് വന്‍ ഡിമാന്റ് ആണെന്ന് രേഖകള്‍. മൃതദേഹ വില്‍പ്പന ഇപ്പോള്‍ സംസ്ഥാനത്തിന് അകത്തും പുറത്തും വന്‍തോതില്‍ നടക്കുന്നു. സ്വകാര്യ മെഡിക്കല്‍ കോളേജുകളുടെ എണ്ണം വര്‍ദ്ധിച്ചതാണ് ഇതിനു കാരണം. പഠന ആവശ്യത്തിനായി മൃതദേഹങ്ങളുടെ ആവശ്യകത കൂടി. അതോടെ ആശുപത്രികളില്‍ നിന്നും മൃതദേഹങ്ങള്‍ വന്‍തോതില്‍ വില്‍ക്കപ്പെടുന്നു.
ആശുപത്രികളില്‍ വില്‍ക്കപ്പെടുന്നത് അനാഥ ശവ ശരീരങ്ങളാണ്. മൃതദേഹങ്ങള്‍ക്ക് നല്ലവിലയാണ് ഇപ്പോള്‍. അജ്ഞാത മൃത ദേഹങ്ങളാണ് ആശുപത്രികള്‍ക്ക് വില്‍ക്കാന്‍ അനുമതിയുള്ളത്. അതും ജനറല്‍ ആശുപത്രികള്‍ക്ക് മാത്രം. എംബാം ചെയ്ത മൃതദേഹങ്ങൾക്കാണ് കൂടുതൽ ഡിമാൻഡ്- ഒന്നിന് 40,000 രൂപ. എംബാം ചെയ്യാത്തത് 20,000 രൂപയ്ക്കും അസ്ഥികൂടങ്ങൾ 10,000 രൂപയ്ക്കുമാണ് വിൽക്കുന്നത്. സ്വകാര്യ മെഡിക്കൽ കോളേജുകളിലെ വിദ്യാർത്ഥികളുടെ പഠനാവശ്യങ്ങൾക്കാണ് ഇവ ഉപയോഗിക്കുക. പൊലീസ് സ്റ്റേഷനിൽ അറിയിച്ചു പരസ്യം നൽകിയിട്ടും മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കള്‍ ആരും എത്തിയില്ലെങ്കില്‍ നിശ്ചിത ദിവസത്തിനു ശേഷം വില്‍ക്കാം. 2008 ഡിസംബര്‍ 12-ലെ ഉത്തരവനുസരിച്ചാണ് പഠനാവശ്യത്തിനായി സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്ക് മൃതദേഹങ്ങള്‍ നല്‍കുന്നത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും ആവശ്യം കഴിഞ്ഞ് അധികമുള്ള മൃതദേഹങ്ങള്‍ വില്‍ക്കുന്നുണ്ട്. 40,000 രൂപയാണ് ഇതിനും വില.
സംസ്ഥാനത്ത് എറണാകുളം ജനറല്‍ ആശുപത്രിയാണ് മൃതദേഹ വില്‍പ്പനയില്‍ മുന്നില്‍. 2011 മുതല്‍ ഇക്കൊല്ലം ജൂലായ് 31 വരെയുള്ള ആറരവര്‍ഷത്തിനിടെ 395 അജ്ഞാതമൃതദേഹങ്ങള്‍ ഇവിടെനിന്ന് വിറ്റത്. എംബാം ചെയ്തതിന് 40,000 രൂപയും അല്ലാത്തവയ്ക്ക് 20,000 രൂപയുമാണ് വില. അസ്ഥികൂടത്തിന് 10,000 രൂപയും. ഇക്കാലയളവില്‍ മൃതദേഹം വിറ്റയിനത്തില്‍ 1.49 കോടി രൂപ ജനറല്‍ ആസ്പത്രിക്ക് ലഭിച്ചു. മൃതദേഹം വിറ്റതിലൂടെ ലഭിക്കുന്ന തുക എങ്ങനെ ചെലവഴിക്കണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങളൊന്നുമില്ല. മോര്‍ച്ചറി ആവശ്യങ്ങള്‍ക്കാണ് ഈ പണം കൂടുതലും ഉപയോഗിക്കുന്നത്.
മൃതദേഹവില്‍പ്പനയില്‍ മുന്നില്‍ എറണാകുളം ജനറല്‍ ആസ്പത്രിയാണ്. ഇതിനു പ്രധാനം ഇവിടത്തെ അനാഥര്‍ക്കായുള്ള വാര്‍ഡാണ്. മറ്റ് ആസ്പത്രികളിലൊന്നും അനാഥരെ സംരക്ഷിക്കാറില്ല. ഏറ്റവുമധികം അനാഥര്‍ ചികിത്സക്കെത്തുന്നതും ഇവിടെയാണ്. കൊടാതെ ചികിതയില്‍ ഇരിക്കെ മരണപ്പെടുന്ന ഇവരുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ ആരുമെത്താറില്ല. അതുകൊണ്ടാണ് അപേക്ഷയനുസരിച്ച് വില്‍ക്കുന്നുവെന്ന് ആസ്പത്രി സുപ്രണ്ട് ഡോ. എ. അനിത പറയുന്നു.
2011 മുതല്‍ 2017 ജൂലായ് 31 വരെയുള്ള കണക്കുകള്‍
തിരുവനന്തപുരം എട്ട് മൃതദേഹം – 3.2 ലക്ഷം
കോഴിക്കോട് 60 – 24 ലക്ഷം
തൃശ്ശൂര്‍ 80 – 32 ലക്ഷം
കോട്ടയം (2016-17) 15 – 6 ലക്ഷം
വിവരാവകാശ രേഖപ്രകാരം പുറത്തുവന്ന ഈ കണക്കുകള്‍ മൃതദേഹ വില്‍പ്പന വ്യാപകമാകുന്നതിന്റെ കാഴ്ചയാണ് കാണിക്കുന്നത്. ആത്മഹത്യയാണൊ കൊലപാതകമാണൊ എന്നുള്ള മരണകാരണമെന്നറിയാതെയാണ് മൃതദേഹങ്ങളുടെ വില്‍പ്പന. .ഇങ്ങനെ ചെയ്യുന്നതിലൂടെ പല കുറ്റവാളികളും നിയമത്തിന്റെ മുന്നിൽ നിന്ന് രക്ഷപ്പെടുന്നു . കൂടാതെ അജ്ഞാത മൃതദേഹങ്ങള്‍ ചട്ടപ്രകാരം സൂക്ഷിക്കുന്നില്ലെന്ന പരാമര്‍ശം ഉയര്‍ന്നു വരുന്നുണ്ട്. ഇത്തരം സാഹചര്യങ്ങൾ കൂടിയതോടെ ആണ് ആശുപത്രികളില്‍ കുന്നുകൂടുന്ന അജ്ഞാത മൃതദേഹങ്ങളെകുറിച്ച് അന്വേഷണം വേണമെന്ന ആവശ്യമുയരുന്നു.
Post Your Comments