
മലപ്പുറത്ത് ഫാളാഷ്‌മോബ് നടത്തിയ പെണ്‍കുട്ടികളെ വിമര്‍ശിച്ചവര്‍ക്കെതിരെ സൂരജ് പരസ്യമായി രംഗത്തു വന്നിരുന്നു. ഇതിനു പിന്നാലെ കടുത്ത സൈബര്‍ ആക്രമണമാണു സൂരജ് നേരിട്ടത്. എന്നാല്‍ ഇപ്പോള്‍ വിമര്‍ശനങ്ങള്‍ക്ക് എല്ലാം മികച്ച മറുപടി നല്‍കികൊണ്ട് സൂരജിന്റെ പുതിയ വീഡിയോ വന്നിരിക്കുകയാണ്. 24 മണിക്കൂറുകൾക്ക് മുൻപ് ഞാനൊരു ഹിന്ദുത്വ അജണ്ട നടപ്പാക്കാൻ വന്ന ഭീകരനായിരുന്നു.
24 മണിക്കൂറിന് ശേഷം ഞാനൊരു മതേതരനാണ്. 24 മണിക്കൂറുകൾക്ക് മുൻപ് എന്റെ ഇൻബോക്സിലേക്ക് വന്ന മെസ്സേജുകൾ ഐ ഹേറ്റ് സൂരജ് എന്നായിരുന്നു. 24 മണിക്കൂറുകൾക്ക് ശേഷം അത് ഐ സപ്പോർട്ട് സൂരജ് എന്നും തിരികെ ജോലിക്ക് കയറണം എന്നുമായി മാറി. എന്താണ് ഈ 24 മണിക്കൂറിനുള്ളിൽ സംഭവിച്ചത് എന്ന് വ്യക്തമാക്കിയാണ് സൂരജിന്റെ പുതിയ വീഡിയോ വന്നിരിക്കുന്നത്.
Post Your Comments