Latest NewsNewsInternational

പുതിയ വേഷത്തിലെത്തി നൃത്തച്ചുവടുകള്‍ക്കൊപ്പം ട്രാഫിക് നിര്‍ദേശം; വീഡിയോ വൈറൽ

വ്യത്യസ്തമായ രീതിയിൽ വാഹനങ്ങളെ നിയന്ത്രിക്കുന്ന കാഴ്‌ചയാണ് സോഷ്യൽ മീഡിയയിലൂടെ ലോകം കണ്ടുകൊണ്ടിരിക്കുന്നത്. മനിലയിലെ ഒരു ട്രാഫിക് ഉദ്യോഗസ്ഥന്‍ തന്റെ ജോലി ആസ്വദിക്കുന്നത് റോഡിലെ ട്രാഫിക് നിയന്ത്രണത്തിനൊപ്പം ചെറിയ നൃത്തചുവടുകളും അവതരിപ്പിച്ചുകൊണ്ടാണ്. ഫിലിപ്പൈന്‍സ് സ്വദേശിയായ റാമിറോ ഹിനോജാസ് എന്ന 51 കാരന്‍ ജോലി ചെയ്യുന്നത്. ക്രിസ്മസ് സീസണ്‍ ആയതിനാല്‍ സാന്റാ ക്ലോസിന്റെ വേഷത്തിലാണ് ഇദ്ദേഹത്തിന്റെ ട്രാഫിക് നിയന്ത്രണം.

ട്രക്കുകളും ബസുകളുമൊക്കെ റോഡിലൂടെ അങ്ങോട്ടും ഇങ്ങോട്ടും പായുമ്പോള്‍ നൃത്തം ചെയ്തുകൊണ്ടാണ് ഇദ്ദേഹം ട്രാഫിക് നിര്‍ദേശങ്ങള്‍ നല്‍കുന്നത്. 2005 മുതല്‍ മനിലയിലെ ഹൈവേകളിലാണ് റാമിറോ ജോലി ചെയ്യുന്നത്. ജോലിയില്‍ പ്രവേശിച്ച് അടുത്ത വര്‍ഷ മുതല്‍ റോഡില്‍ നൃത്തം ചെയ്ത് ട്രാഫിക് നിര്‍ദേശം നല്‍കുന്ന റാമിറോയെ ശ്രദ്ധിക്കാത്തവര്‍ വിരളമാണ്. കാല്‍നടയാത്രക്കാരും ഇയാളുടെ നൃത്തച്ചുവടുകള്‍ ആസ്വദിക്കാറുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button