ന്യൂഡല്‍ഹി: തോമസ് ചാണ്ടിയുടെ ഹര്‍ജി പരിഗണിക്കുന്ന ബഞ്ചില്‍ നിന്നും ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ പിന്മാറി. ജഡ്ജി കേസില്‍ നിന്നും പിന്മാറിയതിന്റെ കാരണം വ്യക്തമല്ല. എന്നാല്‍ കേസ് പുതിയ ബഞ്ചിന് മുന്‍പാകെ ലിസ്റ്റ് ചെയ്യാന്‍ ആണ് ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശം നല്കി.
അതേസമയം തോമസ് ചാണ്ടിയുടെ അഭിഭാഷകന് വിവേക് തന്‍ഖയ്ക്ക്, ജസ്റ്റിസ് സാപ്രേയുടെ മുന്പില് ഹാജരാകാന്‍ ബുദ്ധിമുട്ടുണ്ടെന്ന് കാണിച്ച് നല്കിയ കത്തിനെതിരെ സിപിഐ അംഗം മുകുന്ദന് രംഗത്തെത്തിയിരുന്നു. കത്ത് ഞെട്ടിപ്പിക്കുന്നതാണെന്ന് മുകുന്ദന്റെ അഭിഭാഷകന് പറഞ്ഞു.
Post Your Comments