കോഹ്ലാപ്പൂര്‍: ഹോം വര്‍ക്ക് ചെയ്തില്ലെന്നതിന്റെ പേരില്‍ വിദ്യാര്‍ത്ഥിക്കു അധ്യാപിക നല്‍കിയ ശിക്ഷ മനസാക്ഷിയുള്ളവരെ വേദനിപ്പിക്കും. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അധ്യാപികയുടെ ക്രൂര ശിക്ഷയ്ക്കു ഇരയായത്. ദീപാവലി അവധിക്ക് നല്‍കിയ ഹോംവര്‍ക്ക് ചെയ്തില്ലെന്ന ആരോപിച്ച പ്രധാന അധ്യാപിക പെണ്‍കുട്ടിയോട് 500 സിറ്റപ്പുകള്‍ എടുക്കാന്‍ നിര്‍ദേശിച്ചു.
കോലാപ്പൂരിലെ ചന്ദാഗഡ് താലൂക്കിലെ കാനുര്‍ ബുദ്രൂക്ക് ഗ്രാമത്തിലെ ഹയര്‍സെക്കണ്ടറി സ്‌കൂളായ ഭാവനേശ്വരി സന്ദേശ് വിദ്യാലയത്തിലാണ് സംഭവം നടന്നത്. പ്രധാന അധ്യാപികയായ അശ്വിനി ദേവനാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന ശിക്ഷ നല്‍കിയത്. സംഭവം വന്‍ വിവാദമായതോടെ പോലീസ് ഇവരെ അറസ്റ്റു ചെയ്തു.
പ്രധാന അധ്യാപിക ഹോം വര്‍ക്കായി നല്‍കിയ പ്രൊജക്ടുകള്‍ നവംബര്‍ 24 നാണ് വിദ്യാര്‍ത്ഥികളില്‍ ശേഖരിച്ചത്. ഇതു പരിശോധിച്ച അവസരത്തിലാണ് ഏഴു കുട്ടികള്‍ പ്രൊജക്ട് സമര്‍പ്പിച്ചില്ലെന്നു കണ്ടെത്തിയത്. ഇതോടെ ഏഴു പേരോടും 500 തവണ സിറ്റപ്പ് ചെയാനായി അധ്യാപിക നിര്‍ദേശിച്ചു. പരാതികാരിയായ പെണ്‍കുട്ടിക്കു 300 എണ്ണം ചെയ്യാനേ കഴിഞ്ഞുള്ളൂ. കുട്ടിക്കു ശക്തമായ വേദന വലതുകാലിന് അനുഭവപ്പെട്ടു. പിന്നീട് ശാരീരികാസ്വാസ്ഥ്യവും തോന്നിയ കുട്ടി ഡിസംബര്‍ 11 ന് ഛത്രപതി പ്രമീളാ രാജേ സിവില്‍ ആശുപത്രിയില്‍ ചികിത്സ തേടി.
ആദ്യം ഇക്കാര്യം പോലീസിനോട് പറയാന്‍ ഇതേ സ്‌കൂളില്‍ പ്യൂണായി ജോലി ചെയ്യുന്ന പെണ്‍കുട്ടിയുടെ പിതാവ് മടിച്ചു. തനിക്ക് എതിരെ സ്‌ക്കൂള്‍ അധികൃതരുടെ പ്രതികാര നടപടി ഉണ്ടാകുമോ എന്നു പേടിച്ചതു കൊണ്ടായിരുന്നു അത്. പിന്നീട് സംഭവത്തിന്റെ ഗൗരവം മനസിലാക്കി പരാതി നല്‍കി.
Post Your Comments