ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശവുമായി ബി.ജെ.പി. നേതൃത്വം മാറിയാലും കോണ്‍ഗ്രസിലെ അഴിമതി മാറ്റമില്ലാതെ നിലനില്‍ക്കുമെന്ന് ബി.ജെ.പി വക്താവ് സംബിത് പത്ര പരിഹസിച്ചു. പഴയ അധ്യക്ഷനായാലും പുതിയ അധ്യക്ഷനായാലും പ്രവര്‍ത്തന രീതിയില്‍ മാറ്റം വരില്ല. അഴിമതി നിറഞ്ഞ രീതികള്‍ അവര്‍ തുടരുമെന്നും ബി.ജെ.പി വക്താവ് ആരോപിച്ചു.
നാല് വര്‍ഷമായി അധികാരത്തില്‍നിന്ന് അകന്നുനിന്നിട്ടും അഴിമതിക്കേസുകള്‍ കോണ്‍ഗ്രസിനെ വേട്ടയാടുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസ് പിന്തുണച്ചിരുന്ന ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധു കോഡയ്ക്ക് അഴിമതിക്കേസില്‍ മൂന്നുവര്‍ഷം തടവുശിക്ഷ ലഭിച്ചത് ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി വക്താവ് കോണ്‍ഗ്രസിനെതിരെ ആരോപണം ഉന്നയിച്ചത്.
Post Your Comments