കാസര്‍ഗോഡ്: ചീമേനി പുലയന്നൂരിലെ റിട്ട. അധ്യാപിക പിവി ജാനകിയെ കവര്‍ച്ച സംഘങ്ങള്‍ ക്രൂരമായി കൊലപെടുത്തിയ സംഭവത്തില്‍ നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചു.പ്രതികള്‍ എത്തിയ വാഹനം പൊലീസ് തിരിച്ചറിഞ്ഞതായാണ് റിപ്പോര്‍ട്ട്. അപരിചിതമായി എത്തിയ വാഹനത്തിന്റെ ദൃശ്യം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെയാണ് തിരിച്ചറിഞ്ഞത്. റോഡരികിലും വീടുകളിലും സ്ഥാപിച്ച ക്യാമറകളിൽ നിന്നാണ് ദൃശ്യങ്ങൾ ശേഖരിച്ചത്.
അന്വേഷണം കര്‍ണ്ണാടക, തമിഴ്നാട് എന്നിവിടങ്ങളിലേക്കും വ്യാപിപ്പിച്ചു. അന്വേഷണത്തിന് പ്രത്യേക സംഘത്തെയാണ് രൂപീകരിച്ചിരിക്കുന്നത്. മോഷണ സംഘത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ് മംഗലാപുരത്ത് ചികിത്സയില്‍ കഴിയുന്ന ഭര്‍ത്താവ് കളത്തേര കൃഷ്ണന് മാസ്റ്ററുടെ മൊഴി പൊലീസ് രേഖപെടുത്തി.
Post Your Comments