യമുനനഗര്‍: ഹരിയാനയിലെ യമുനനഗറില്‍ പെണ്‍വാണിഭ സംഘത്തിന് നേതൃത്വം നൽകിയിരുന്ന അച്ഛനും മകളും പിടിയിൽ. യുവതികളെ ലഹരിമരുന്ന് നല്കി മയക്കി മാനഭംഗപ്പെടുത്തുകയും ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി പിന്നീട് ഭീഷണിപ്പെടുത്തി പണം വാങ്ങലുമായിരുന്നു ഇവരുടെ രീതി. മകൾ യുവതികളുമായി ചങ്ങാത്തം സ്ഥാപിച്ച ശേഷം അവരെ വീട്ടിലേക്ക് ക്ഷണിക്കുകയും വീട്ടിൽവെച്ച് മയക്കുമരുന്ന് കലര്‍ത്തിയ ഭക്ഷണവും പാനീയവും നല്കി മയക്കുകയും ചെയ്യും. തുടർന്ന് അച്ഛന് ഇവരെ മാനഭംഗപ്പെടുത്തിയ ശേഷം ദൃശ്യങ്ങൾ പകർത്തിയെടുക്കും. പിന്നീട് സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പ്രദര്‍ശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം വാങ്ങുകയുമായിരുന്നു.
ദരിദ്രരായ പെണ്‍കുട്ടികളെ വ്യഭിചാരത്തിനു വേണ്ടിയാണ് ഇവര്‍ കെണിയില്‍ വീഴ്ത്തിയിരുന്നത്. ഒരിക്കല്‍ പണം നല്കിയാല് കൂടുതല്‍ തുകയ്ക്കായി ഭീഷണി തുടര്‍ന്നുകൊണ്ടിരിക്കും. ഒരിക്കല്‍ 10,000 രൂപ നല്‍കിയെങ്കിലും കെണിയില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞില്ലെന്ന് ഇവരുടെ കെണിയിൽ അകപ്പെട്ട ഒരു യുവതി പറയുന്നു. പീഡനത്തിന് ഇരയായ യുവതികള്‍ പരാതിയുമായി പോലീസിനെ സമീപിക്കാന്‍ തയ്യാറായതോടെയാണ് ഇവർ പിടിയിലായത്.
Post Your Comments