സൗദിയിലേക്ക് സ്‌പെയിനിൽ നിന്നും കന്നുകാലികളെ ഇറക്കുമതി ചെയ്യുന്നത് സൗദി പരിസ്ഥിതി മന്ത്രാലയം നിരോധിച്ചു. സ്‌പെയിനിലെ ചില ഫാമുകളിൽ പശുക്കൾക്ക് പ്രത്യേകതരത്തിലുള്ള അസുഖം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ഇത്തരത്തിലുള്ള അസുഖം പകരുന്നതായി വേൾഡ് ഓർഗനൈസേഷൻ ഫോർ അനിമൽ ഹെൽത്തിന്റെ മുന്നറിയിപ്പും സൗദിക്ക് ലഭിച്ചിരുന്നു. ഈ മാംസം കഴിക്കുന്നതിലൂടെ മനുഷ്യരിലേക്കും അസുഖം പകരുമെന്നും മുന്നറിയിപ്പ് ലഭിച്ചിരുന്നു.
Post Your Comments