റിയാദ് : തീവ്രവാദികള്‍ക്ക് എതിരെ അതിശക്തമായ നടപടികളുമായി സൗദി അറേബ്യ. രാജ്യത്ത് തീവ്രവാദ കേസുകളില്‍ ഉള്‍പ്പെട്ടവരുടെ പട്ടിക സൗദി ആഭ്യന്തര മന്ത്രാലയം പരസ്യപ്പെടുത്തി. ഈ പട്ടികയിലെ കണക്ക് പ്രകാരം 5311 പേരെ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നു സൗദി വ്യക്തമാക്കി. ഇതിലെ 19 പേര്‍ ഇന്ത്യക്കാരാണ്. 38 രാജ്യങ്ങളില്‍ നിന്നുള്ള വിദേശികള്‍ പട്ടികയിലുണ്ട്. ഇതിനു പുറമെ തദ്ദേശീയരായ നിരവധി പേരും നടപടികള്‍ നേരിടുന്നതായി മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ അഞ്ചു ജയിലുകളില്‍ തീവ്രവാദ കേസുകളില്‍ അകപ്പെട്ട 4,437 സൗദി പൗരന്മാരെയാണ് താമസിപ്പിച്ചിരിക്കുന്നത്. യമന്‍ സ്വദേശികളായ 317 പേരും സിറിയന്‍ സ്വദേശികളായ 214 പേരും പാക്കിസ്ഥാനികളായ 88 പേരും ഈജിപ്തുകാരായ 59 പേരും പട്ടികയിലുണ്ട്.
അന്വേഷണം നേരിടുന്നവരുടെ പട്ടികയില്‍ 19 ഇന്ത്യക്കാര്‍, 34 സുഡാനികള്‍, 17 ജോര്‍ദാനികള്‍, 18 ഫലസ്തീനികള്‍,11 ബഹ്റൈനികള്‍ , 16 ഛാഢുകാര്‍, 14 കുടിയേറ്റ ഗോത്രക്കാര്‍ എന്നിവരും ഇടംപിടിച്ചു. ഇതു കൂടാതെ മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവരുമുണ്ട്. ഒമ്പത് പേരുടെ പൗരത്വം സ്ഥിരീകരിച്ചിട്ടില്ല.
Post Your Comments