ഭോപ്പാല്‍: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് എം.പിയുമായ കമല്‍നാഥിനു നേരെ തോക്കു ചൂണ്ടിയ പൊലിസ് കോണ്‍സ്റ്റബിളിനെ സസ്പെന്റ് ചെയ്തു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു മൂന്നോടെ ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ ഡല്‍ഹിക്കു പോകാനായി കമല്‍നാഥ് മധ്യപ്രദേശിലെ ചിന്ദ്വരാ വിമാനത്താവളത്തിലെത്തിയപ്പോഴായിരുന്നു സംഭവമുണ്ടായത്. സമീപമുണ്ടായിരുന്ന രത്നേഷ് പവാര്‍ എന്ന പൊലിസ് കോണ്‍സ്റ്റബിള്‍ കമല്‍നാഥിനു നേരെ തോക്കുചൂണ്ടുകയായിരുന്നു. ഉടന്‍തന്നെ കമല്‍നാഥിന്റെ സുരക്ഷാ ഭടന്‍മാര്‍ ഇയാളെ കീഴ്പ്പെടുത്തി. ഇയാളെ ജോലിയില്‍ നിന്നും താല്‍ക്കാലികമായി പുറത്താക്കിയതായി അധികൃതര്‍ അറിയിച്ചു.
സംഭവത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇയാളെ മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. 2008ലാണ് ഇയാള്‍ പോലീസില്‍ ചേര്‍ന്നത്. ഛിന്ദ്വാഡയില്‍നിന്ന് ഒന്‍പതു തവണ ലോക്സഭയിലെത്തിയിട്ടുള്ള കമല്‍നാഥ് കഴിഞ്ഞ യു.പി.എ സര്‍ക്കാരില്‍ മന്ത്രിയുമായിരുന്നു.
Post Your Comments