മാഡ്രിഡ്: യൂറോപ്പിലെ മികച്ച ഗോള്‍വേട്ടക്കാരനുള്ള ഗോള്‍ഡന്‍ ഷൂ പുരസ്‌കാരം ഇത്തവണ ബാര്‍സലോണ താരം ലയണല്‍ മെസിക്കായിരുന്നു. കരിയറില്‍ നാലാം തവണ ഈ പുരസ്‌കാരം ഏറ്റുവാങ്ങാനെത്തിയ ചടങ്ങില്‍ പക്ഷെ ശ്രദ്ധാകേന്ദ്രമായത് മെസിയായിരുന്നില്ല. പകരം മെസിയുടെ മകന്‍ തിയോഗോ ആയിരുന്നു. അഞ്ച് വയസുകാരനായ തിയാഗോയും മെസിയുടെ സഹതാരമായ ലൂയിസ് സുവാരസും തമ്മിലുള്ള കുസൃതി നിറഞ്ഞ കളിയാണ് ഏവരുടെയും മനംകവര്‍ന്നത്. ഇതിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ വൈറലാവുകയും ചെയ്തു.
2016-17 സീസണില്‍ ലാലിഗയില്‍ 37 ഗോളുകള്‍ നേടിയാണ് മെസി കരിയറിലെ നാലാം സുവര്‍ണ പാദുകം സ്വന്തമാക്കിയത്. ഇതോടെ, ഈ നേട്ടത്തില്‍ മെസി ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്‌ക്കൊപ്പമെത്തി. 2010, 2012, 2013 വര്‍ഷങ്ങളിലാണ് ഇതിനു മുമ്പ് മെസ്സി യൂറോപ്പിലെ ഗോള്‍വേട്ടക്കാരനായത്.
Post Your Comments