![](/wp-content/uploads/2017/09/bjp-surendran-death-threat.jpg.image_.784.410.jpg)
തിരുവനന്തപുരം•അധികാരത്തിലേറി ആറുമാസം കഴിയുമ്പോഴേക്കും ജനപിന്തുണ നഷ്ടപ്പെടുന്നവരാണ് മിക്ക ഭരണാധികാരികളും. എന്നാൽ ഓരോ ദിവസം കൂടുമ്പോഴും ജനസമ്മതി കൂടിവരികയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍.
അടുത്ത പത്തു വർഷം കൂടി ചുരുങ്ങിയത് പ്രധാനമന്ത്രി പദത്തിന് ഒഴിവില്ല. വോട്ടിംഗ് യന്ത്രപ്പിഴവ് എന്നൊക്കെയുള്ള ബാലിശമായ ഒരുപാട് ഒഴിവുകഴിവുകൾ ഇനിയും പ്രതീക്ഷിക്കാമെന്നർത്ഥം. നാളെ ഇരുട്ടി വെളുക്കുമ്പോൾ 19 സംസ്ഥാനങ്ങളുടെ ഭരണം ബി. ജെ. പിയുടെ കൈകളിൽ. കർണ്ണാടകാ തെരഞ്ഞെടുപ്പുകൂടി കഴിഞ്ഞാൽ പഞ്ചാബ് മാത്രമായിരിക്കും കോൺഗ്രസ്സ് ഭരണമുള്ള ഏക മേജർ സംസ്ഥാനം. ത്രിപുരയിലെ ജനവിധി എന്തായിരിക്കും എന്നത് ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു. കാവി പുതക്കാൻ വെമ്പൽ കൊള്ളുകയാണ് ത്രിപുര. മേഘാലയയിലും മോദിയുടെ അശ്വമേധം തുടങ്ങിക്കഴിഞ്ഞു. എല്ലാ കണ്ണുകളും ഇനി കേരളത്തിലേക്കാണ്. കൂരിരുൾ നീങ്ങും പ്രഭാതമാവും താമര വിരിയുക തന്നെ ചെയ്യുമെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
Post Your Comments