പെരുമ്പാവൂർ: ജിഷയുടെ ഘാതകന് വധശിക്ഷ ലഭിച്ചപ്പോഴും ജിഷയുടെ സുഹൃത്തുക്കളും നാട്ടുകാരും ഉന്നയിക്കുന്ന പല ചോദ്യങ്ങളും ചർച്ച ചെയ്യപ്പെടേണ്ടതാണ്. ജിഷ മരിച്ചു കിടക്കുന്ന കാഴ്ച അമ്മ രാജേശ്വരി കാണുന്നത് വീടിന്റെ ജനലിലൂടെ ആയിരുന്നു എന്നാണു അന്ന് സി ഐ പറഞ്ഞിരുന്നത്. എന്നാൽ വാതിൽ തുറന്നു തന്നെയായിരുന്നു കിടന്നിരുന്നത്. തന്റെ ജീവന് സുരക്ഷയില്ലെന്നു ജിഷ പലരോടും പറഞ്ഞതായി വാർത്തകൾ ഉണ്ടായിരുന്നു.
കൂടാതെ ജിഷയുടെ കൈവശം ഒരു പെൻക്യാമറ ഉണ്ടായിരുന്നു. മരണ ശേഷം ഈ ക്യാമറയെ പറ്റി യാതൊരു വിവരവും അന്വേഷണ സംഘം വെളിയിൽ വിട്ടിട്ടില്ല. തലയിണയുടെ അടിയിൽ ജിഷ വാക്കത്തി സൂക്ഷിച്ചിരുന്നതായും പറയപ്പെടുന്നു. ജിഷ ആരെയൊക്കെയോ ഭയപ്പെടുന്നതായാണ് സുഹൃത്തുക്കളിൽ പലരും പറയുന്നത്. ജിഷയോടു ഇക്കാര്യം അന്വേഷിച്ചപ്പോൾ ജിഷ ഒഴിഞ്ഞു മാറിയിരുന്നതായും ഇവർ പറയുന്നു. കൂടാതെ ജിഷയുടെ ഒപ്പം പഠിച്ചവർ എല്ലാവരും ഇന്ന് അഭിഭാഷകരാണ്.
ജിഷ വധക്കേസിലെ അന്വേഷണവും വിധിയും ആക്ഷൻ കൗൺസിലിനും ജിഷയുടെ സുഹൃത്തുക്കൾക്കും തൃപ്തി നൽകുന്നതല്ല. ഇവർ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടു കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. ഇവർ പറയുന്ന പ്രധാന ആരോപണങ്ങൾ ആർ ഡി ഒയുടെ സാന്നിധ്യത്തിൽ ഇൻക്വസ്‌റ് തയാറാക്കിയില്ല എന്നതും, ആലപ്പുഴ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളെ കൊണ്ട് മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്യിച്ചു എന്നും, ഇതൊന്നും വീഡിയോയിൽ പകർത്തിയിരുന്നില്ല എന്നും, നിയമം ലംഘിച്ചു രാത്രിയിൽ തന്നെ മൃതദേഹത്തെ ദഹിപ്പിച്ചതിൽ ദുരൂഹതയുണ്ടെന്നുമാണ്.
വീട്ടിൽ നിന്ന് കരച്ചിൽ കെട്ടുന്ന മൊഴി അന്വേഷിച്ചില്ല. മഴ മാറിയപ്പോൾ മഞ്ഞ വസ്ത്രം ധരിച്ച ഒരാൾ വീടിന്റെ പിന് ഭാഗത്തൂടെ പോയതായി ഒരു വീട്ടമ്മ മൊഴി നൽകിയിരുന്നു. യഥാർത്ഥ പ്രതിയല്ല അമീർ എന്ന വാദം ശക്തമാക്കുന്ന പല കാരണങ്ങളുമാണ് ആക്ഷൻ കൗൺസിൽ ആരോപിക്കുന്നത്.
Post Your Comments