കണ്ണൂർ: സിപിഎം പാനൂർ ഏരിയാ സമ്മേളനത്തിന്റെ പ്രചരണ പരിപാടിക്കായി ആംബുലൻസ് ദുരുപയോഗം ചെയ്തു. രോഗികൾക്കും മൃതശരീരങ്ങൾ കൊണ്ട് പോകാനും മാത്രമേ ആംബുലൻസ് ഉപയോഗിക്കാൻ പാടുള്ളൂ എന്ന നിയമം ലംഘിച്ചാണ് പാർട്ടി പരിപാടിക്കായി ആംബുലൻസ് ഉപയോഗിച്ചത്. ബൈക്ക് റാലിക്കായാണ് അനൗൺസ്മെൻറ് വാഹനമായി ആംബുലൻസ് ഉപയോഗിച്ചത്.
വാഹനത്തിന്റെ 4 വശത്തും ഫ്ലക്സ് ബോർഡുകൾ ഉപയോഗിച്ച് മറച്ചായിരുന്നു ആംബുലൻസ് പ്രചാരണത്തിനായി ഉപയോഗിച്ചത്. സിഗ്നൽ ലൈറ്റ് തുണികൊണ്ട് കെട്ടി മറക്കുകയും ചെയ്തു. എന്നാൽ മുകളിലും വശങ്ങളിലും ആംബുലൻസ് എന്നെഴുതിയത് വ്യക്തമായി കാണാമായിരുന്നു. രോഗികൾക്കായും മൃതശരീരങ്ങൾ കൊണ്ട് പോകാനും മാത്രമേ ആംബുലൻസ് ഉപയോഗിക്കാൻ പാടുള്ളൂ എന്നാണ് നിയമം.
ഈ ചട്ടമെല്ലാം ലംഘിച്ചാണ് സിപിഎം പാർട്ടി പരിപാടിക്കായി ആംബുലൻസ് ദുരുപയോഗം ചെയ്തിരിക്കുന്നത്. സംഭവം ദേശീയ ശ്രദ്ധ വരെ ആകര്‍ഷിച്ചിട്ടും സംസ്ഥാന നേതാക്കള്‍ അറിഞ്ഞില്ലെന്ന മട്ടിലാണ് കാര്യങ്ങള്‍.
Post Your Comments