ബെയ്ജിങ് :ചൈനയില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് വിലക്ക്. ഷെന്‍യാങ് ഫാര്‍മസൂട്ടിക്കല്‍ സര്‍വകലാശാലയാണ് വിദ്യാര്‍ഥികള്‍ ക്രിസ്മസ് ആഘോഷിക്കുന്നത്തില്‍ നിന്നൂ വിലക്കിയത്. വിലക്ക് ഏര്‍പ്പെടുത്തി വിദ്യാര്‍ഥി യൂണിയനും യുത്ത് ലീഗ് വിഭാഗങ്ങള്‍ക്കും സര്‍വകലാശാല നോട്ടീസ് അയച്ചു.
വിദ്യാര്‍ഥികള്‍ പശ്ചാത്യസംസ്‌കാരത്തിന്റെ സ്വാധീനത്തില്‍പ്പെടാതിരിക്കാനാണ് ആഘോഷങ്ങള്‍ വിലക്കിയത് എന്നാണ് സര്‍വകലാശാലയുടെ പക്ഷം
ചൈനയില്‍ ക്രിസ്മസ് പൊതു അവധി അല്ലെങ്കിലും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വിപുലമായാണ് ചൈനയിലെ യുവജനത ക്രിസ്മസ് ആഘോഷിക്കുന്നത്. ഇതിനിടെയാണ് വിലക്ക്.
Post Your Comments