അസഹനീയമായ ചെവി വേദന കാരണം ആശുപത്രിയിലെത്തിയ യുവാവിനെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി.അദ്ദേഹത്തിന്റെ ചെവിക്കുള്ളില്‍ കണ്ടെത്തിയത് ഒരു കൂട്ടം പാറ്റകളായിരുന്നു. ഇരുപത്തിയാറ് പാറ്റകളാണ് ചെവിയില്‍ ഉണ്ടായിരുന്നത്. ചൈന സ്വദേശിയായ ലീ എന്ന പത്തൊമ്പതുകാരനാണ് ഈ ദുരനുഭവമുണ്ടായത്.
ചെവി വേദനയെ തുടർന്ന് ഗുവാന്ഡോംഗ് പ്രവിശ്യയിലുള്ള സിയോബിയന് ആശുപത്രിയില്‍ ലീ, ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് ഇലക്ട്രിക് ഓട്ടോസ്കോപ്പിന്റെ സഹായത്താല്‍ നടത്തിയ വിശദമായ പരിശോധനയില്‍ വേദനയ്ക്ക് കാരണം ചെവിക്കുള്ളില്‍ കയറിപ്പറ്റിയ പാറ്റയാണെന്ന് മനസിലാകുകയായിരുന്നു. ആദ്യം ചെവിക്കുള്ളില്‍ കയറിയ പെണ്‍പാറ്റ ഇരുപത്തിയഞ്ച് മുട്ടകളിട്ട് ബാക്കിയുള്ള പാറ്റകള്‍ക്കും ജീവന് നല്കി ചെവിക്കുള്ളില്‍ വാസസ്ഥലമൊരുക്കുകയായിരുന്നു.
മുട്ടയിടുന്നതിനും ആഴ്ചകള്‍ക്കു മുമ്പേ പാറ്റ ചെവിക്കുള്ളില്‍ കയറിക്കൂടിയിരുന്നുവെന്നാണ് ലീയെ പരിശോധിച്ച ഡോക്ടര്‍മാര്‍ പറയുന്നത്. അപ്പോള്‍ തന്നെ ലീ ആശുപത്രിയിലെത്തി പരിശോധന നടത്തിയിരുന്നുവെങ്കില്‍ ഈ പ്രശ്നങ്ങളൊന്നുമുണ്ടാകില്ലായിരുന്നുവെന്നും ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ത്തു. പാറ്റകളെ ചെവിയില്‍ നിന്നും പുറത്തെടുത്തെങ്കിലും ഇതുകൊണ്ട് അദ്ദേഹത്തിന്റെ കേള്‍വിക്ക് തകരാര്‍ സംഭവിച്ചിട്ടുണ്ട്.
Post Your Comments