മുള്ളേരിയ : കാസർകോട് മുള്ളേരിയയിൽ 19 വയസുകാരി തൂങ്ങി മരിച്ച നിലയില്‍. പാത്തനടുക്ക ചെരളിമൂലയില്‍ ബാലകൃഷ്ണ മോഹിനി ദമ്ബതികളുടെ മകള്‍ ധന്യയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇഷ്ടമില്ലാത്ത വിവാഹത്തിന് നിർബന്ധിച്ചതാണ് മരണകാരണമായി കണക്കാക്കുന്നത് .
ധന്യയുടെ വിവാഹ നിശ്ചയം നടത്തിയിരുന്നു. ഇതിനിടെ മുള്ളേരിയിലെ കമ്പ്യൂട്ടർ സ്ഥാപനത്തില്‍ ധന്യ പഠിക്കാന്‍ പോകുന്നതിനെ വീട്ടുകാര്‍ വിലക്കി. ഇതില്‍ മനം നൊന്താണ് ആത്മഹത്യ ചെയ്തത്. ഇന്നലെ വൈകീട്ടാണ് വീടിന് സമീപത്തെ കിണറിന്റെ കയറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി .
Post Your Comments