ന്യൂയോര്‍ക്ക്: ഉത്തര അറ്റ്ലാന്റിക്കിലുള്ള തിമിംഗലങ്ങള്‍ ഭൂമിയില്‍ ഓർമ്മയാകുമെന്നു മുന്നറിയിപ്പ്. അമേരിക്കന്‍ സര്‍ക്കാരാണ് ഈ മുന്നറിയിപ്പ് നല്‍കിയത്. ഇവിടെയുള്ള റെറ്റ് വെയ്ല് എന്ന ഇനം തിമിംഗലങ്ങള്‍ വംശനാശത്തിലേക്ക് എത്തിയതായി അമേരിക്കയുടെ നാഷണല്‍ ഓഷനിക് ആന്‍ഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന് (നോവ) അറിയിച്ചു. ഇനി ലേകത്ത് ഈ ഇനത്തിലുള്ള 450 തിമിംഗലങ്ങള്‍ മാത്രമാണ് അവേശിഷിക്കുന്നത്.
17 തിമിംഗലങ്ങളാണ് ഈ വര്‍ഷം മാത്രം ചത്തത്. അമേരിക്കന്‍, കനേഡിയന്‍ സര്‍ക്കാരുകൾ ഇവയെ സംരക്ഷിക്കുന്ന കാര്യത്തില്‍ ജാഗ്രത പുലർത്തണമെന്നും നോവ പറയുന്നു. ഈ തിമിംഗലങ്ങളുടെ മരണസംഖ്യ ഈ വര്‍ഷം വര്‍ധിച്ചത് ആശങ്ക പരത്തുന്നു. ഇതിനു പുറമെ ഇവയുടെ പ്രജനനം ഗണ്യമായി കുറഞ്ഞു. ഇനി പ്രജനനശേഷിയുള്ള 100 പെണ്‍തിമിംഗലങ്ങള്‍ മാത്രമേ ഉത്തര അറ്റ്ലാന്റിക്കില്‍ ഉള്ളൂ. ഇതും വേഗത്തിൽ റെറ്റ് വെയ്ല് ഓർമ്മയാകുന്നതിനു കാരണമാകുമെന്നു നോവ അറിയിച്ചു.
Post Your Comments