ന്യൂഡൽഹി: സാധാരണക്കാരും പറക്കട്ടെ എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദാൻ പദ്ധതിയുടെ രണ്ടാം ഘട്ടത്തിലേക്ക് ഇൻഡിഗോ, ജെറ്റ് എയർവേസ്, സ്പൈസ് ജെറ്റ്, സൂം എയർ തുടങ്ങിയ വിമാനക്കമ്പനികൾ റീജണൽ കണക്ടിവിറ്റി പദ്ധതിയിൽ ചേരാൻ ടെൻഡർ സമർപ്പിച്ചു. ഇതുവരെ 141 അപേക്ഷകൾ ലഭിച്ചുവെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു.
ഉദാൻ പദ്ധതിയിൽ ചേരുന്ന വിമാനക്കമ്പനികളുടെ ചെലവിന്റെ ഒരു വിഹിതം കേന്ദ്ര സർക്കാരും സംസ്ഥാനസർക്കാരുകളും ചേർന്നു നല്കും. നിലവിൽ സ്പൈസ്ജെറ്റ് ഉദാൻ പദ്ധതി പ്രകാരം സർവീസ് നടത്തുന്നുണ്ട്. ഇതാദ്യമായാണ് ഇൻഡിഗോയും ജെറ്റ് എയർവേസും താത്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. എന്നാൽ, ചെലവിന്റെ ഒരു വിഹിതം സർക്കാർ നല്കുന്ന വയബിലിറ്റി ഗാപ് ഫണ്ടിംഗ് (വിജിഎഫ്) സ്പൈസ്ജെറ്റ് ഇതുവരെ ചോദിച്ചിട്ടില്ല. രണ്ടാംഘട്ട ഡെൻഡറിൽ 25 അപേക്ഷകളിൽ വിജിഎഫ് ചോദിച്ചിട്ടില്ലെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു.
Post Your Comments