![](/wp-content/uploads/2017/07/arrest-generic-thinkstock-650_650x400_81429282281.jpg)
മസ്കറ്റ് ; യുഎഇയിലെ വിവിധ കൊലപാതക കേസുകളിൽ പ്രതിയായ വിദേശ പൗരനെ ഒമാനില്‍ വെച്ച് പിടികൂടി. യുഎഇ പൊലീസ് നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ അഞ്ച് കൊലപാതക കേസുകളിലെ പ്രതിയായ ഏഷ്യന്‍ വംശജനാണ് ബുറൈമിയില്‍ വെച്ച് അറസ്റ്റിലായത്.
കൊലപാതക കൃത്യങ്ങള്‍ നടത്തിയ ശേഷം പ്രതി ഒമാനിലേക്ക് കടക്കുകയായിരുന്നു എന്നാണ് യുഎഇ നല്കിയ വിവരം. മസ്കത്ത് കമ്യൂണിക്കേഷന്‍ ഡിവിഷന് വിഭാഗത്തിന് യുഎഇയില്‍ നിന്നും പ്രതിയെ കുറിച്ച് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ആര്‍ഒപി പരിശോധന നടത്തുകയും ബുറൈമിയില്‍ വെച്ച് ഇയാളെ പിടികൂടുകയായിരുന്നു.
Post Your Comments