![](/wp-content/uploads/2017/12/169436_1961739_updates.jpg)
ശ്രീനഗര്‍: പ്രണയിച്ച് വിവാഹിതരായതിന് അധ്യാപകരായ ദമ്പതികളെ സ്കൂള്‍ മാനേജ്മെന്റ് പുറത്താക്കി. കശ്മീരിലെ പുല്‍വാമ ജില്ലയിലെ സ്വകാര്യ സ്കൂളിലെ അധ്യാപകരെയാണ് പുറത്താക്കിയത്. അധ്യാപകരുടെ പ്രണയം കുട്ടികളെ മോശമായി ബാധിക്കുമെന്ന് ആരോപിച്ചാണ് നടപടി.
താരിഖ് ഭട്ട്, സുമയ്യ ബഷീര്‍ എന്നിവരെയാണ് പുറത്താക്കിയത്. ഇവര്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പാമ്പോര്‍ മുസ്ലീം വിദ്യാഭ്യാസ സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു. നവംബര്‍ 30നാണ് വിവാഹിതരായത്. അന്ന് തന്നെ ഇരുവരേയും സ്കൂള്‍ മാനേജ്മെന്റ പിരിച്ചുവിട്ടു. അധ്യാപകര്‍ പ്രണയിച്ച് വിവാഹം കഴിച്ചത് കുട്ടികളെ മോശമായി ബാധിക്കുമെന്നതിനാലാണ് നടപടിയെന്ന് സ്കൂള്‍ ചെയര്മാന് ബഷീര്‍ മസൂദി പറഞ്ഞു. അതേസമയം വിഷയത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ പ്രതികരിച്ചില്ല.
എന്നാല്‍ തങ്ങളുടേത് പ്രണയവിവാഹമല്ലെന്നും ആലോചിച്ച് ഉറപ്പിച്ച വിവാഹമാണെന്നും ദമ്പതികള്‍ പറഞ്ഞു. വിവാഹം മാസങ്ങള്‍ക്ക് മുമ്പ് നിശ്ചയിച്ചതാണ്.വിവാഹത്തിനായി ഇരുവരും ഒരു മാസം മുന്‍പ് അവധിക്ക് അപേക്ഷിച്ചിരുന്നു. സ്കൂള്‍ മാനേജ്മെന്റ് അവധി അനുവദിക്കുകയും ചെയ്തിരുന്നു. തങ്ങള്‍ ചെയ്തത് തെറ്റാണെങ്കില്‍ എന്തുകൊണ്ട് സ്കൂള്‍ മാനേജ്മെന്റ് നേത്തെ നടപടി സ്വീകരിച്ചില്ല. തങ്ങളെ പിരിച്ചുവിട്ടത് മനഃപൂര്‍വ്വം അപമാനിക്കാനാണെന്നും ദമ്പതികള്‍ ആരോപിച്ചു.
Post Your Comments