
ചെന്നൈ: രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങള്‍ ശക്തമാക്കിക്കൊണ്ട് ആരാധകരുമായി വീണ്ടും കൂടിക്കാഴ്ചക്കൊരുങ്ങി രജനികാന്ത്. കോടമ്പാക്കത്ത് സ്വന്തം ഉടമസ്ഥതയിലുള്ള രാഘവേന്ദ്ര കല്യാണ മണ്ഡപത്തില്‍ ഡിസംബര്‍ 26 മുതല്‍ 31 വരെ രാവിലെ എട്ടു മുതല്‍ ഉച്ചതിരിഞ്ഞ് മൂന്നുവരെയാണ് അദ്ദേഹം ആരാധകരെ കാണുക. ദിവസം ആയിരം പേരെയായിരിക്കും അദ്ദേഹം കാണുക എന്നും സൂചനയുണ്ട്.
ആരാധകരുമായുള്ള കൂടിക്കാഴ്ചക്ക് സുരക്ഷ ആവശ്യപ്പെട്ട് രജനീകാന്ത് ഫാന്‍സ് അസോസിയേഷന് പൊലീസ് കമീഷണര്‍ക്കു നല്കിയ കത്ത് പുറത്തായതോടെയാണ് ഈ കാര്യങ്ങൾ പുറം ലോകമറിയുന്നത്. അറുപത്തിയേഴാം ജന്മദിനത്തില് രജനി പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും കഴിഞ്ഞ 12ന് ജന്മദിന നാളില്‍ ആരാധകരെ കാണാന്‍പോലും രജനികാന്ത് തയാറായില്ല. കൂടാതെ രജനീകാന്ത് ജനുവരിയില്‍ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നു സഹോദരന് നേരത്തെ വെളിപ്പെടുത്തിയിരുന്നു.
Post Your Comments