കൊച്ചി: കവിത ‘പര്‍ദ്ദ’ ഉടന്‍ പുനഃപ്രസിദ്ധീകരിക്കുമെന്നും മതമൗലികവാദികള്‍ക്ക് മുന്നില്‍ മുട്ടുകുത്തില്ലെന്നും കവി പവിത്രന് തീക്കുനി. ആഫ്രിക്കയെ കുറിച്ചുള്ള പരാമര്‍ശം ഒഴിവാക്കിയായിരിക്കും കവിത പുനർ പ്രസിദ്ധീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.’ കവിത പ്രസിദ്ധീകരിച്ചപ്പോഴുണ്ടായ ഭീഷണികളെ ഭയപ്പെടുന്നില്ല. എന്നാൽ ആഫ്രിക്കയെ കുറിച്ചുള്ള പരാമര്‍ശം കീഴാളവിരുദ്ധമാണെന്ന ക്രിയാത്മക വിമര്‍ശനം കണക്കിലെടുത്താണ് കവിത പിൻവലിച്ചത്.’ പവിത്രൻ തീക്കുനി പറഞ്ഞു.
അതെ സമയം സമൂഹമാധ്യമങ്ങളില്‍ വിവാദങ്ങളുയര്ത്തിയിട്ടും രാഷ്ട്രീയ സാംസാകാരിക രംഗത്ത് നിന്ന് ആരും പവിത്രന് തീക്കുനിക്ക് പിന്തുണയറിയിച്ചിട്ടില്ല എന്നതു ശ്രദ്ധേയമാണ്. കവിത പിന്‍വലിച്ചിട്ടും മലപ്പുറത്തെ രണ്ട് കോളേജുകളിലെ പൊതുപരിപാടികളില്‍ നിന്നും കവിയെ ഒഴിവാക്കിയിട്ടുമുണ്ട്. ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ച കവിത സൈബര്‍ ഭീഷണികളെ തുടര്‍ന്ന് പിന്‍വലിച്ചതും വലിയ വിവാദമായിരുന്നു.
Post Your Comments