ന്യൂഡല്‍ഹി: സ്ത്രീകൾക്ക് തങ്ങളുടെ സുരക്ഷയ്ക്കായി തോക്ക് നല്‍കണമെന്ന് മധ്യപ്രദേശ് വനിതാ ശിശുവികസന മന്ത്രി അര്‍ച്ചന ചിട്‌നിസ്. തോക്ക് ലൈസന്‍സിനുള്ള സ്ത്രീകളുടെ അപേക്ഷയില്‍ വേഗത്തില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുള്ള ശുപാര്‍ശ സംസ്ഥാന ആഭ്യന്തര മന്ത്രാലയത്തിന് മന്ത്രി അയച്ചു.
പീഡനത്തിനിരയായവര്‍ ഉള്‍പ്പെടെയുള്ള സ്ത്രീകള്‍ക്ക് ലൈസന്‍സ് നല്‍കണം. കൈവശം തോക്കുള്ളത് സ്ത്രീകളുടെ ആത്മവിശ്വാലസം വര്‍ദ്ധിപ്പിക്കും. അപേക്ഷിക്കുന്നവര്‍ക്ക് മാത്രമെ നല്‍കുകയുള്ളുവെന്ന് മന്ത്രി വ്യക്തമാക്കി.
Post Your Comments