കോഴി ഇറച്ചി ലാഭത്തിന് ; സര്‍ക്കാരിന്റെ കേരള ചിക്കന്‍ യാഥാര്‍ഥ്യമാകുന്നു
പാലക്കാട്: സുരക്ഷിത ഇറച്ചി മിതമായ നിരക്കില്‍ നല്‍കുകയെന്ന ലക്ഷ്യവുമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ‘കേരള ചിക്കന്‍’ യാഥാര്‍ഥ്യമാകുന്നു. പദ്ധതി നടത്തിപ്പിനായി സംസ്ഥാനത്ത് 140 ചിക്കന്‍ സ്റ്റാളുകളും 1000 കോഴിഫാമുകളുമാണ് ഒരുങ്ങുന്നത്. കോഴി വിതരണക്കാരായ സ്വകാര്യ ഏജന്‍സികള്‍ വില കൂട്ടുന്നത് നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പദ്ധതി ജില്ലകളിലെ കുടുംബശ്രീ മിഷനുകളാണ് നടപ്പാക്കുക.
പുതുവത്സരത്തോടനുബന്ധിച്ച് ആദ്യത്തെ ഫാം പ്രവര്‍ത്തനമാരംഭിക്കും. വില്‍പ്പനയ്ക്കായി എല്ലാ ജില്ലകളിലും കുടുബശ്രീയുടെ നേതൃത്വത്തില്‍ ചിക്കന്‍ സ്റ്റാളുകള്‍ തുടങ്ങും.
ഒരു ജില്ലയില്‍ 10 സ്റ്റാള്‍ വീതം140 എണ്ണമാണ് ആദ്യഘട്ടം ആരംഭിക്കുക. ചിക്കന്‍ ഫാം ആരംഭിക്കാന്‍ ഒരു ലക്ഷവും സ്റ്റാളുകള്‍ ആരംഭിക്കാന്‍ രണ്ട് ലക്ഷം വരെയും വായ്പ അനുവദിക്കും.
Post Your Comments