ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം അജങ്ക്യ രഹാനേയുടെ പിതാവ് ഓടിച്ചിരുന്ന കാര്‍ ഇടിച്ച് സ്ത്രി മരിച്ചു. കങ്കല്‍ മേഖലയിലെ ഹൈവേ നമ്പര്‍ 4ല്‍ വെച്ചായിരുന്നു അപകടം നടന്നത്. കുടുംബത്തോടൊപ്പം കാറില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. ഹ്യൂണ്ടായി ഐ20 എന്ന കാര്‍ സ്ത്രീയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു അപകടത്തില്‍ പരിക്കേറ്റ സ്ത്രീയെ നാട്ടുകാര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
അപകടം നടന്നതിന്റെ പിന്നാലെ പ്രദേശവാസികള്‍ രാഹാനേയുടെ പിതാവായ മധുകര്‍ ബാബുറാവു രഹാനേയെ പിടികൂടി പൊലീസില്‍ എല്പ്പിക്കുകയായിരുന്നു. പോലീസ് മധുകര്‍ ബാബുറാവുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ചോദ്യം ചെയ്യലിന് വിധേയമാക്കിയെന്നാണ് പോലീസ് അധികൃതര്‍ അറിയിച്ചത്. ഐപിസി 304എ, 337,338,279, 184 എന്നി വകുപ്പുകള്‍ പ്രകാരമാണ് രഹാനേയുടെ പിതാവിനെതിരെ കോലാഹ്പൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Post Your Comments