Latest NewsNewsGulf

35 വര്‍ഷങ്ങള്‍ക്ക് ശേഷം സൗദിയിൽ തിയറ്റർ തുറക്കുന്നു; റിലീസ് ചെയ്യുന്ന ആദ്യ ചിത്രം ഇതാണ്

35 വര്‍ഷങ്ങള്‍ക്ക് ശേഷം തിയേറ്റര്‍ തുറക്കുന്ന സൗദിയില്‍ റിലീസ് ചെയ്യുന്ന ആദ്യ ചിത്രം ഫൈസല്‍ രാജാവിന്റെ കഥ പറയുന്ന ചിത്രം ‘ബോണ്‍ എ കിംഗ്’ ആണ്. ലോര്‍ഡ് കഴ്സണ്‍, വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ തുടങ്ങിയവരുമായി നയതന്ത്ര കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ 14 വയസില്‍ ഒറ്റക്ക് ഇംഗ്ലണ്ടില്‍ പോയ സൗദി രജാവ് ഫൈസലിന്റെ ജീവിത കഥയാണ് ചിത്രം പറയുന്നത്. ഹെന്റി ഫൈസര്‍ബെര്‍ട്ട് തിരക്കഥ ഒരുക്കിയ ചിത്രം സംവിധാനം ചെയ്‌തത്‌ അഗസ്റ്റോ വില്ലറോങ്ങോയാണ്. മാർച്ചിലാണ്‌ ചിത്രം റിലീസ് ചെയ്യുന്നത്.

സ്ത്രീയും പുരുഷനും ഒരുമിച്ച് അഭിനയിക്കുന്ന ഇത്തരം വിനോദോപാധികള്‍ മുസ്ലീം രാജ്യമായ സൗദിക്കു ചേര്‍ന്നതല്ലെന്ന വിശദീകരണത്തിൽ 1980 കളിലാണ് സൗദി അറേബ്യയില്‍ സിനിമ നിരോധിക്കുന്നത്. മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നേതൃത്വത്തിലാണ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തികൊണ്ടുള്ള പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button