ആലപ്പുഴ•ആലപ്പുഴയുടെ പ്രതിനിധി തോമസ് ഐസക്കിന് കണ്ണും കാതുമില്ലാത്ത അവസ്ഥയിലാണെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡണ്ട് കെ.സോമൻ.അതുകൊണ്ടാണ് തീരദേശത്തെ കടലിന്റെ മക്കളുടെ രോദനം അദ്ദേഹം കേൾക്കാത്തതും അവരുടെ കഷ്ടപ്പാടുകൾ അറിയാത്തതും. 17 വർഷമായി ജനപ്രതിനിധിയും മന്ത്രിയുമായി ഇരുന്ന ഐസക്കിന് വർഷങ്ങളായുള്ള തീരദേശ ജനതയുടെ ആവശ്യമായ പുലിമുട്ടും കടൽ ഭിത്തിയും ഇതുവരെ പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ല. അദ്ദേഹം മണ്ഡലത്തിന്റെ ജനപ്രതിനിധി ആയതിനു ശേഷമാണ് മണ്ഡലത്തിലെ പരമ്പരാഗത വ്യവസായങ്ങളും വ്യവസായ ശാലകളും അടച്ചു പൂട്ടിയത്. ആരോഗ്യരംഗത്ത് സ്വന്തം മണ്ഡലത്തിൽ ഒരു സർക്കാർ ആശുപത്രിപോലും കൊണ്ടുവരുവാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. ജനതയുടെ കഷ്ടപ്പാടും വേദനയും കാണാനും കേൾക്കാനും കഴിയാത്ത കണ്ണും കാതും നഷ്ടപെട്ട ധനമന്ത്രി രാജിവെച്ച് മണ്ഡലത്തെ രക്ഷിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തോമസ് ഐസക്ക് രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി. ആലപ്പുഴ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിക്ഷേധ മാർച്ച് ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .
ബി.ജെ.പി. ആലപ്പുഴ നിയോജകമണ്ഡലം പ്രസിഡന്റ് ജി. വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു.
ബി.ജെ.പി. ജില്ലാ സെക്രട്ടറി എൽ.പി. ജയചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ഗീതാ രാംദാസ്, സംസ്ഥാന സമിതി അംഗം ആർ.ഉണ്ണികൃഷ്ണൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ രഞ്ചൻ പൊന്നാട്, ജി. മോഹനൻ, മറ്റു ഭാരവാഹികളായ വാസുദേവക്കുറുപ്പ്,കെ.പി.സുരേഷ് കുമാർ, ജ്യോതി രാജീവ്, മോർച്ച ഭാരവാഹികളായ പദ്മകുമാർ, റ്റി.സി. രഞ്ജിത്, പി.കെ.ഉണ്ണികൃഷ്ണൻ ജില്ലാ കമ്മറ്റി അംഗങ്ങളായ സി.പി. മോഹനൻ, ഉണ്ണികൃഷ്ണ മേനോൻ എന്നിവരും പങ്കെടുത്തു.
Post Your Comments