യു.എ.ഇ അടിയന്തിര ടീം തയ്യാറായി. രാജ്യത്തെ അസ്ഥിരമായ കാലാവസ്ഥയില്‍ ദുരിതം അനുഭവിക്കുന്ന സാധാരണക്കാരായ ജനങ്ങളെ സഹായിക്കാന്‍ അടിയന്തിര ടീം തയ്യാറായി. ഖലീജ് ടൈംസാണ് ഇക്കാര്യം വ്യക്തമാക്കിയത്. നാഷണൽ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയും (എൻസിഇഎംഎ) പൊലീസ് അധികാരികളുമാണ് ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നത്. പോലീസ് , മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ. ഏഴ് അറബ് രാജാക്കന്മാര്‍ എന്നിവര്‍ അടിയന്തര ടീമില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഫുജൈറ, റാസ് അൽ ഖൈമ എന്നിവിടങ്ങളിൽ സ്ഥിതിഗതികൾ കൂടുതൽ അപകടകരമാണെന്ന് മീഡിയാ ആൻഡ് ഇൻഫർമേഷൻ ഡയറക്ടർ “നാസർ അൽ യമാഹി പറഞ്ഞു. സാഹചര്യം നിയന്ത്രണാതീതമല്ലെങ്കില്‍ ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളിൽ നിന്നുള്ള നിവാസികളെ മാറ്റിപ്പര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടിയന്തിഘട്ടത്തില്‍ താമസക്കാർക്ക് 993 നമ്പറില്‍ കൺട്രോൾ സെന്ററുമായി ബന്ധപ്പെടാം. 993@adm.abudhabi.ae എന്ന ഇ-മെയിലില്‍ മെയിലുകൾ അയയ്ക്കാനും സംവിധാനം ഒരുക്കിയിട്ടുണ്ട്. ദുരിത ബാധിതര്‍ക്ക് 0569939930 എന്ന വാട്ട്‌സ് ആപ് നമ്പറിലും ബന്ധപ്പെടാം.
ജാഗ്രത പാലിക്കുക
അസ്ഥിരമായ കാലാവസ്ഥയിൽ കുടകളും റെയിന്‍ കോട്ടുകളും ഉപയോഗിക്കാണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അബുദാബി പോലീസിന്റെ ട്രാഫിക് ആൻഡ് പട്രോൾ ഡയറക്ടറേറ്റ് പ്രതീക്ഷിച്ച കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ച് മുൻകരുതൽ എടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. മഴയ്ക്ക് മുന്നോടിയായി ബ്രേക്കുകളും വൈപ്പറുകളും പരിശോധിക്കാൻ ഡ്രൈവർമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അബുദാബി പോലീസിന്റെ ട്രാഫിക് ആന്റ് പാട്രോൾസ് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ മുഹമ്മദ് അൽ ഖൈലി പറഞ്ഞു.
മഴക്കാലത്ത് സുരക്ഷിതമായി ഡ്രൈവിംഗ് നടത്താനും സുരക്ഷാ നിയമങ്ങളും നടപടിക്രമങ്ങളും പാലിക്കണമെന്നും ആവശ്യപ്പെട്ടു. ഡ്രൈവിങ് വേഗത കുറയ്ക്കാനും വാഹനങ്ങളിൽ സുരക്ഷിതമായ ദൂരം കുറയ്ക്കാനും നിർദ്ദേശിക്കപ്പെടുന്നു. വാഹന ഗതാഗതം തടസ്സപ്പെടുത്താതിരിക്കുകയെന്നും അക്രമാസക്തരായ ഡ്രൈവർമാർ കർശനമായി കൈകാര്യം ചെയ്യുകയും അവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്യും, ബ്രിഗേഡിയർ മുന്നറിയിപ്പ് നൽകുന്നു.
Post Your Comments