![](/wp-content/uploads/2017/07/train.jpg)
ന്യൂഡൽഹി: ഓഫ് സീസൺ കാലത്ത് രാജ്യത്തെ മികച്ച ട്രെയിനുകളിൽ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനുള്ള സാധ്യതയൊരുങ്ങുന്നു. ഓഫ് സീസണുകളിലും റിസർവേഷൻ കുറവുള്ള സമയത്തും രാജധാനി, ശതാബ്‌ദി, ദുരന്തോ എക്‌സ്‌പ്രസ് തുടങ്ങിയ ട്രെയിനുകളിൽ നിരക്കുകൾ കുറയ്‌ക്കണമെന്ന് റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. യാത്രക്കാർക്ക് സൗകര്യപ്രദമാകുന്ന തരത്തിൽ പ്രധാന ട്രെയിനുകളുടെ സമയമാറ്റം ഉൾപ്പെടെ മന്ത്രാലയം പരിശോധിച്ച് വരികയാണെന്നും ഗോയൽ അറിയിച്ചു.
2016ൽ കേന്ദ്ര റെയിൽവേ മന്ത്രാലയം രാജധാനി, ശതാബ്‌ദി, ദുരന്തോ എക്‌സ്‌പ്രസ് തുടങ്ങിയ ട്രെയിനുകളുടെ നിരക്ക് വർദ്ധിപ്പിച്ചിരുന്നു. കൂടാതെ റിസർവേഷൻ കഴിഞ്ഞ് ബാക്കിയുള്ള സീറ്റുകളിൽ 10 ശതമാനം വരെ തുക അധികമായി ഈടാക്കുകയും ചെയ്‌തിരുന്നു. ഈ തീരുമാനം യാത്രക്കാർക്ക് തിരിച്ചടി ആയതോടെയാണ് തീരുമാനം മാറ്റാനുള്ള സാധ്യത ഒരുങ്ങുന്നത്.
Post Your Comments