Latest NewsKeralaNews

പ്രതികരണം വേണ്ടപ്പെട്ടവര്‍ക്ക് വേണ്ടി മാത്രം: പി.സി വിഷ്ണുനാഥ്

തിരുവനന്തപുരം: മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമാ കളക്ടീവിനെതിരെ മുന്‍ എംഎല്‍എ പിസി വിഷ്ണുനാഥ്. ഐഎഫ്‌എഫ്കെയില്‍ അവഗണിക്കപ്പെട്ട സുരഭിക്കൊപ്പം വിമന്‍ ഇന്‍ കളക്ടീവ് നിന്നില്ലെന്നാണ് വിഷ്ണുനാഥിന്റെ ആരോപണം. കേരളത്തിന്റെ അഭിമാനമാണ് ഐഎഫ്‌എഫ്കെ. ഇത്തവണ അതിന്റെ ശോഭ കെടുത്തിയത് സുരഭിയുമായും മിന്നാമിനുങ്ങ് സിനിമയുമായും ബന്ധപ്പെട്ട വിവാദമാണ്.
 
ദേശീയ അവാര്‍ഡ് കിട്ടിയ നടിയെ വീട്ടില്‍ പോയി ക്ഷണിക്കാന്‍ കഴിയില്ലെന്നാണ് അക്കാദമി ചെയര്‍മാന്‍ പറഞ്ഞത്. എന്നാല്‍ വളരെക്കാലത്തിന് ശേഷം കേരളത്തിലേക്ക് ദേശീയ പുരസ്കാരം കൊണ്ടുവന്ന നടിയാണ് സുരഭി. അവരെ ഉദ്ഘാടന വേദിയില്‍ ആദരിക്കേണ്ട ചുമതല അക്കാദമിക്ക് ഉണ്ടായിരുന്നുവെന്ന് വിഷ്ണുനാഥ് പറഞ്ഞു. വിമന്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടന രൂപീകരിക്കപ്പെട്ടപ്പോള്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ഈ സംഘടന വിമന്‍ കളക്ടീവ് അല്ല വിമന്‍ സെലക്ടീവ് ആണെന്ന് വിഷ്ണുനാഥ് വിമര്‍ശിച്ചു.
 
അവരുടെ പാസ് അടിച്ചു വച്ചിരിക്കുകയായിരുന്നു വന്ന് വാങ്ങിയില്ല എന്നും അക്കാദമി ചെയര്‍മാന്‍ പറഞ്ഞു. വിമന്‍ ഇന്‍ കളക്ടീവ് ഇതിനെതിരെ പ്രതികരിച്ചില്ല. നടിമാര്‍ക്ക് നേരെയുള്ള അധിക്ഷേപങ്ങള്‍ക്കും അക്രമങ്ങള്‍ക്കും എതിരെ പ്രതികരിക്കുന്നതിനായി രൂപീകരിച്ച സംഘടനയാണ് വിമന്‍ ഇന്‍ സിനിമ കളക്ടീവ്. എന്നാല്‍ സുരഭിയുടെ വിഷയത്തില്‍ അവര്‍ പ്രതികരിച്ചില്ല. അതുകൊണ്ട് തന്നെ ഇത് വിമന്‍ ഇന്‍ സിനിമ കളക്ടീവ് അല്ല വിമന്‍ സെലക്ടീവാണ്. അവര്‍ക്ക് വേണ്ടപ്പെട്ടവര്‍ക്ക് വേണ്ടി പ്രതികരിക്കുക എന്നതാണ് രീതിയെന്നും വിഷ്ണുനാഥ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button