‘ഒടിയന്‍’ എന്ന ചിത്രത്തിന് വേണ്ടി മോഹന്‍ലാല്‍ അന്‍പത് ദിവസത്തെ കഠിനമായ പരിശീനമുറ പൂര്‍ത്തിയാക്കി ചെന്നൈയിലേക്ക് മടങ്ങി. ഏകദേശം 20 കിലയോളം ഭാരം കുറച്ച താരം ഗംഭീര രൂപ മാറ്റത്തോടെയാണ് ഒടിയനായ മാണിക്യന്‍റെ ചെറുപ്പ കാലത്തിലേക്ക് എത്തുന്നത്. ഫ്രാന്‍സില്‍ നിന്നെത്തിയ വിദഗ്ദ്ധ സംഘമാണ് മോഹന്‍ലാലിനെ പരിശീലന മുറകള്‍ക്ക് വിധേയനാക്കിയത്.
ഫ്രാന്‍സില്‍ നിന്നെത്തിയ സംഘങ്ങളില്‍ ഫിസിയോ തെറാപിസ്റ്റ് ഉള്‍പ്പടെയുള്ളവര്‍ ഉണ്ടായിരുന്നു. മോഹന്‍ലാലിന്‍റെ ഫിറ്റ്നെസ്സില്‍ ഇവര്‍ കാര്യമായ ശ്രദ്ധ ചെലുത്തി. ചിത്രത്തിലെ യൗവന കാലത്തിലെ കഥാപാത്രത്തിന് വേണ്ടിയായിരുന്നു സൂപ്പര്‍ താരത്തിന്റെ ഈ സാഹസം. ദിവസവും ആറു മണിക്കൂറോളം പരിശീനത്തിനു മാറ്റിവെച്ചതായാണ് വിവരം. മോഹന്‍ലാലിന്റെ പരിശീലന കളരിയില്‍ ഫോട്ടോ എടുക്കുന്നത് കര്‍ശനമായി നിരോധിച്ചിരുന്നു.
Post Your Comments