പത്തനംതിട്ട: തൊഴിലാളി വര്‍ഗങ്ങളെ കേന്ദ്രീകരിച്ച് വളര്‍ന്നു വന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയ്ക്ക് ഇപ്പോള്‍ മാറ്റം. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നരേന്ദ്രമോദിയുടെ വ്യവസായ നയങ്ങളെ പിന്തുടര്‍ന്നപ്പോള്‍ കേരളത്തിലെ തൊഴില്‍ ശാലകളില്‍ തൊഴിലാളി സംഘടനകള്‍ക്കു വിലക്ക്. ഗുജറാത്തിലും രാജസ്ഥാനിലും ബി.ജെ.പി. പരീക്ഷിച്ചു വിജയിച്ച തന്ത്രം ഇടത് സര്‍ക്കാര്‍ഗ്ഗ അതേപടി പകര്‍ത്തിയതോടെ തൊഴില്‍ നിയമങ്ങളുടെ പരിധിയില്‍നിന്ന് ഒരുവിഭാഗം തൊഴിലാളികള്‍ പുറത്തായി. സി.ഐ.ടി.യുവും എ.ഐ.ടി.യു.സിയും ഇതു കണ്ടില്ലെന്നു നടിക്കുകയാണ്.
പ്രക്ഷോഭവുമായി രംഗത്തിറങ്ങേണ്ട ഐ.എന്‍.ടി.യു.സി., ബി.എം.എസ്. തുടങ്ങിയ സംഘടനകളും തൊഴിലാളി വിരുദ്ധ നയത്തെപ്പറ്റി മിണ്ടിയിട്ടില്ല. ഇടത് സര്‍ക്കാര്‍ തയാറാക്കിയ പുതിയ വ്യവസായ നയത്തില്‍ 25 തൊഴിലാളികളില്‍ കുറവുള്ള വ്യവസായ ശാലകളെ തൊഴില്‍ നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. കഴിഞ്ഞ ഒക്ടോബര്‍ 25ന് പുതിയ വ്യവസായ നയത്തിന്റെ കരട് തയാറായെങ്കിലും പുറത്തു ചര്‍ച്ചചെയ്യപ്പെട്ടില്ല. കരട്‌നയം തയ്യാറായി ഒരുമാസത്തിനകം വിവിധ വകുപ്പുകളുടെ അഭിപ്രായം അറിയിക്കണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍ വകുപ്പുകളില്‍ അറിയിപ്പ് എത്തിയത് 29 ദിവസത്തിന് ശേഷം നവംബര്‍ 23 ന് മാത്രം.
രണ്ടു ദിവസത്തിനുള്ളില്‍ അഭിപ്രായ രൂപീകരണം അസാധ്യമായതിനാല്‍ വകുപ്പുകളുടെ വായ് മൂടിക്കെട്ടാനും സര്‍ക്കാരിന് കഴിഞ്ഞു. പുതിയ വ്യവസായ നയം അനുസരിച്ച് സംരംഭകന് പഞ്ചായത്ത്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് തുടങ്ങി വിവിധ വകുപ്പുകളുടെ അനുമതിതേടി അലയേണ്ടതില്ല. വ്യവസായ വകുപ്പിനു സംരംഭകന്‍ സമര്‍പ്പിക്കുന്ന സെല്‍ഫ് ഡിക്ലയറേഷന്റെ അടിസ്ഥാനത്തില്‍ സംരംഭം ആരംഭിക്കാന്‍ കഴിയും.
മലിനീകരണം ഉണ്ടാക്കുന്ന രാസവസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന വ്യവസായത്തിന് ഇത് ബാധകമല്ലെന്ന് പറയുന്നുണ്ടെങ്കിലും ചെറിയ അമോണിയ പ്ലാന്റുകള്‍ക്കും ചെറുകിട പാറമടകള്‍ക്കും ഇത് ബാധകമല്ല. ഇതോടൊപ്പം തൊഴില്‍ നിയമങ്ങള്‍കൂടി അന്യമാകുന്നു എന്നതാണ് സാധാരണക്കാരനെ ബാധിക്കുന്ന മുഖ്യ പ്രശ്‌നം.
Post Your Comments