KeralaLatest NewsNews

പ്രേമിച്ചു വിവാഹം കഴിച്ച യുവതിയുടെ ഭർത്താവിന്റെ സുഹൃത്തുക്കള്‍ക്കെതിരെ മാനഭംഗത്തിന് കേസ്

നീലേശ്വരം: ഗള്‍ഫ് എൻജിനീയറായ യുവാവുമായുള്ളവിവാഹം വേണ്ടെന്നു വെച്ച് കാമുകന്റെയൊപ്പം യുവതി പോയി വിവാഹം കഴിച്ച സംഭവം കൂടുതൽ സങ്കീർണ്ണമാകുന്നു. കാമുകന്റെ സുഹൃത്തുക്കൾക്കെതിരെ മാനഭംഗത്തിന് കേസ് കൊടുത്തിരിക്കുകയാണ് വധുവിന്റെ ബന്ധുവായ 46കാരി. കോളജ് വിദ്യാര്‍ത്ഥിനിയായ നീലേശ്വരം സ്വദേശിനിയാണ് ഗള്‍ഫിലെ എഞ്ചിനീയറുമായി ഉറപ്പിച്ച വിവാഹബന്ധം ഉപേക്ഷിച്ച്‌ കാമുകനും പെയിന്റിംഗ് തൊഴിലാളിയുമായ യുവാവിനൊപ്പം രഹസ്യമായി വിവാഹം കഴിച്ചത്.

ഈ വിവാഹത്തിന് സഹായിച്ച ഇയാളുടെ സുഹൃത്തുക്കളുടെ പേരിലാണ് കേസ്. വഴിയില്‍ തടഞ്ഞു നിര്‍ത്തി മാരകായുധം കൊണ്ട് അക്രമിക്കല്‍, മാനഭംഗശ്രമം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. കഴിഞ്ഞ ദിവസം രാവിലെ ജോലിക്ക് പോവുകയായിരുന്ന പ്രതികളും യുവതിയുടെ ബന്ധുക്കളും തമ്മില്‍ കുഞ്ഞിപ്പുളിക്കാലില്‍ വെച്ച്‌ വാക്കേറ്റവും കൈയ്യാങ്കളിയും നടത്തിയിരുന്നു.

തുടർന്ന് സംഭവ സ്ഥലത്തെത്തിയ നീലേശ്വരം പോലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവം പാര്‍ട്ടി നേതൃത്വം ഇടപെട്ട് ചര്‍ച്ച ചെയ്യാന്‍ ധാരണയിലെത്തിയാണ് ഇവ ഇരുകൂട്ടരും സ്റ്റേഷനില്‍ നിന്ന് പിരിഞ്ഞത്. എന്നാല്‍ പിന്നീട് ഇരുവരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടുകയായിരുന്നു. തുടർന്ന് സ്ത്രീ കേസില്‍ ഉറച്ചു നിൽക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button