സമൂഹത്തിനു നന്മയുടെ മാതൃക പകര്‍ന്നു നല്‍കി കെ.എസ്.ഇ.ബി ജീവനക്കാര്‍. ഓഖി ദുരിതാശ്വാസത്തിനായി ആദ്യഘട്ടത്തില്‍ കെ.എസ്.ഇ.ബി ജീവനക്കാര്‍ ഒരു ദിവസത്തെ ശമ്പളം നല്‍കാന്‍ തീരുമാനമായി. വൈദ്യുതിമന്ത്രി എം.എം. മണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരുടെയും തൊഴിലാളി സംഘടനകളുടെയും യോഗത്തിലാണ് തീരുമാനം. ഈ തുകയുടെ ചെക്ക് വൈദ്യുതി മന്ത്രിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്ക് കൈമാറും.
ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി സഹായം നല്‍കുന്ന കാര്യത്തില്‍ എല്ലാ സംഘടനകളും ഒറ്റക്കെട്ടായി പിന്തുണയറിയിച്ചു. കൂടുതല്‍ ദിവസത്തെ വേതനം നല്‍കാന്‍ തയാറുള്ള ജീവനക്കാര്‍ക്ക് അതിനുള്ള അവസരമുണ്ടെന്നും മന്ത്രി അറിയിച്ചു. യോഗത്തില്‍ കെ.എസ്.ഇ.ബി ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ ഡോ. കെ. ഇളങ്കോവന്‍, ഡയറക്ടര്‍മാര്‍, ഉദ്യോഗസ്ഥരുടെ സംഘടനാപ്രതിനിധികള്‍, തൊഴിലാളി സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Post Your Comments