കൊച്ചി: സ്വർണ്ണ വിപണിക്ക് കനത്ത തിരിച്ചടി നൽകി സ്വർണ്ണ വില കുറയുകയാണ്. രണ്ടാഴ്ചകൊണ്ട് 1120 രൂപയാണ് സ്വര്‍ണ്ണത്തിന് കുറഞ്ഞത്. കഴിഞ്ഞ ദിവസം പവന് 440 രൂപ ഒറ്റയടിക്കു കുറഞ്ഞിരുന്നു. ഡിസംബർ ആദ്യം പവന് 21,920 രൂപയായിരുന്ന സ്വര്‍ണവില എങ്കില്‍ ഇപ്പോള്‍ 20,800ല്‍ എത്തി. സ്വർണ്ണ വില ഇനിയും അടുത്തെങ്ങും കൂടുകയില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. രാജ്യാന്തര വിപണിയില്‍ ഡോളര്‍ ശക്തിപ്രാപിക്കുന്നതു സ്വര്‍ണത്തെ നിക്ഷേപകരില്‍ നിന്ന് അകറ്റുന്നു.
കൂടാതെ ആഭ്യന്തര വിപണിയില്‍ ആവശ്യക്കാര്‍ കുറയുകയും കല്യാണ സീസൺ കുറയുകയും ചെയ്തതാണ് സ്വര്‍ണ വിപണിക്ക് തിരിച്ചടിയായത്. ഡോളര്‍ ശക്തമായാല്‍ സ്വര്‍ണത്തില്‍നിന്നു നിക്ഷേപകര്‍ ഡോളറിലേക്കു കൂടുമാറും. സ്വര്‍ണത്തിന്റെ തിളക്കത്തിനു മങ്ങലേല്‍ക്കാനുള്ള പ്രധാന കാരണം ഇതാണ്. അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ പണനയ അവലോകന യോഗത്തില്‍ പലിശ നിരക്കുകള്‍ ഉയര്‍ത്തിയേക്കും എന്ന സാധ്യത മുന്നില്‍ കണ്ടാണ് ഇപ്പോഴത്തെ ആഗോള വ്യാപാരം. പലിശ ഉയർത്തുകയാണെങ്കിൽ ഡോളർ കരുത്താർജ്ജിക്കും.
ലോകത്തില്‍ ചൈന കഴിഞ്ഞാല്‍ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളുള്ള രാജ്യം ഇന്ത്യയാണ്. കല്ല്യാണ സീസണുകള്‍ കഴിഞ്ഞ് ഇന്ത്യക്കാര്‍ ഉപഭോഗം കുറച്ചതും വിലയെ പ്രതികൂലമായി മാറ്റുന്നു. നോട്ട് നിരോധനവും ചരക്ക്, സേവന നികുതിയും ഡിമാന്‍ഡ് കുറയാന്‍ കാരണമായി. ആഗോള ഓഹരി വിപണിയുടെ കുതിപ്പും സ്വര്‍ണ വ്യാപാരത്തെ പ്രതികൂലമായി ബാധിച്ചു. അടുത്ത കാലത്തെങ്ങും വില ഉയരുകയില്ലെന്നാണ് വ്യാപാരികൾ പറയുന്നത്.
Post Your Comments