Latest NewsKeralaNews

യുഡിഎഫ്-എല്‍ഡിഎഫ് മുന്നണികള്‍ ദളിതരായതിനാൽ തങ്ങളെ മാറ്റിനിര്‍ത്തുന്നതായി മുസ്ലിംലീഗിന്റെ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

മലപ്പുറം: യുഡിഎഫ്-എല്‍ഡിഎഫ് മുന്നണികള്‍ പട്ടികജാതിക്കാരുടെ പേരുകള്‍ ഉദ്ഘാടന ഫലകങ്ങളില്‍ വരാന്‍ ആഗ്രഹിക്കുന്നില്ലെന്നും ചടങ്ങുകളില്‍ അധ്യക്ഷരാക്കാന്‍ അനുവദിക്കില്ലെന്നും മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണിക്കൃഷ്ണന്‍. താന്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിട്ടും പൊതുപരിപാടിയില്‍നിന്നും ഒഴിവാക്കപ്പെട്ടത് ഇതിന്റെ ഭാഗമാണെന്നു അദ്ദേഹം പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ ഒഴിവാക്കി സി പി എംകാരനായ വാര്‍ഡ് മെംബറെ കൊണ്ട് ഒതായി പെരകമണ്ണ ഹൈസ്കൂളിലെ കെട്ടിട ശിലാസ്ഥാപന പദ്ധതി ഉദ്ഘാടനം ചെയ്യിക്കാന്‍ തീരുമാനിച്ചതാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ ചൊടിപ്പിച്ചത്. ‘ഒരു ഫലകത്തില്‍ പോലും പട്ടിക ജാതിക്കാരന്റെ പേര് വരരുതെന്ന വാശിയിലാണ് സി പി എം. എ പി അനില്‍കുമാര്‍ എം എല്‍ എയെ അടക്കം പരിപാടിയില്‍ നിന്ന് തടഞ്ഞ പാരമ്പര്യം ആണ് അവർക്ക്.’ സി പി എമ്മിന്റെ ദളിത് സ്നേഹത്തില്‍ ആത്മാര്‍ഥത ഇല്ലെന്നും എ പി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button