KeralaLatest NewsNews

പുതുവത്സര ദിനത്തില്‍ വ്യത്യസ്ത ആഘോഷത്തിനു നിര്‍ദേശിച്ച് സംസ്ഥാനത്തെ ഒരു ജില്ലാ കലക്ടര്‍

മലപ്പുറം: പുതുവത്സരദിനത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണ യുവാക്കളോട് ആവശ്യപ്പെട്ടു. കലക്ട്രേറ്റില്‍ നടന്ന നെഹ്റു യുവകേന്ദ്രയുടെ ഉപദേശക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു. ജില്ലാ കലക്ടര്‍. പുതുവത്സര ദിനത്തില്‍ സമൂഹത്തിന് ഗുണം ചെയ്യുന്ന ഏതെങ്കിലും ഒരു നല്ല പ്രവര്‍ത്തനം യുവജനങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നതായും കലക്ടര്‍ പറഞ്ഞു.

ഇതിന്റെ ഭാഗാമായി ശുചീകരണം,ജലസംരക്ഷണം തുടങ്ങിയവക്ക് പ്രാധാന്യം നല്‍കി പദ്ധതി തയ്യാറാക്കാന്‍ എന്‍.വൈ.കെ കോഡിനേറ്ററോട് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. മുഴുവന്‍ യുവജനങ്ങളെയും സംഘടിപ്പിച്ച് പരമാവധി പ്രദേശങ്ങളില്‍ ശുചികരണ,ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതിനായി ജനുവരി 26 വരെ പ്രവര്‍ത്തനം നീണ്ടു നിര്‍ക്കുന്ന രീതയില്‍ പദ്ധതി തയ്യാറാക്കും. ഹരിത കേരള മിഷനും,എന്‍.എസ്.എസ് തുടങ്ങിയ സംഘടനകളുടെ സഹായത്തോടെ ജില്ലയിലെ 10 പൊതു ജലസ്രോതസ് സംരക്ഷിക്കുന്ന പദ്ധതി തുടങ്ങുന്നതിനും യോഗം തീരമാനമെടുത്തു.

പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി തൊഴിലുറപ്പ് പദ്ധതിയില്‍ സഹായം ലഭ്യമാക്കും.ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ കെ. കുഞ്ഞഹമ്മദ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന, ഡി.ആര്‍.ഡി.എ പ്രൊജക്റ്റ് ഓഫീസര്‍ പി.ജി വിജയകുമാര്‍, എന്‍.എസ്.എസ് ജില്ലാ കോര്‍ഡിനേറ്റര്‍ എം.പി സമീറ,ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ ടി പി കുഞ്ഞിരാമന്‍ തുടങ്ങിയവര്‍ പങ്കെടത്തു.

 

shortlink

Post Your Comments


Back to top button