ലക്നൗ•ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ സുരക്ഷാ പരിധോധനയ്ക്കിടെ റെയില്‍വേ പാളങ്ങളില്‍ മലവിസര്‍ജ്ജനം നടത്താനിരുന്ന 61 പേര്‍ പിടിയിലായതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു.
റെയില്‍ സ്ലീപ്പറുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു ക്ലിപ്പ് കാണാതായതിനെത്തുടര്‍ന്ന് ദലിഗഞ്ച് സ്റ്റേഷന് സമീപം റെയില്‍വേ അധികൃതര്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് 61 പേര്‍ പിടിയിലായാതെന്ന് വടക്കുകിഴക്കന്‍ റെയില്‍വേ വക്താവ് അലോക് ശ്രീവാസ്തവ പറഞ്ഞു.
റെയില്‍വേ ആക്റ്റിലെ വിവിധ വകുപ്പുകള്‍ പ്രകാരം ഇവര്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അറസ്റ്റ് ചെയ്തവരെ പിന്നീട് പിഴ ഈടാക്കിയ ശേഷം വിട്ടയച്ചു.
റെയില്‍വേ ട്രാക്കിന് സമീപം സംശയാസ്പദമായ എന്തെങ്കിലും പ്രവൃത്തികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ വിവരം റെയില്‍വേ അധികൃതരെ അറിയിക്കണമെന്ന് റെയില്‍വേ ട്രാക്കിന് ഇരുവശവും താമസിക്കുന്നവരോട് അഭ്യര്‍ഥിച്ചതായും വക്താവ് പറഞ്ഞു.
Post Your Comments