തൃശൂർ: മരോട്ടിച്ചാൽ വനത്തിൽ വഴിതെറ്റി രണ്ടു ദിവസമായി കുടുങ്ങിയ യുവാക്കളെ രക്ഷപ്പെടുത്തി. ചാവക്കാട് സ്വദേശി ഉണ്ണികൃഷ്ണൻ (26), വടക്കേകാട് സ്വദേശി സിറിൾ (24) എന്നിവരാണ് ഉൾവനത്തിൽ അകപ്പെട്ടിരുന്നത്. ഓലക്കയം വെള്ളച്ചാട്ടത്തിൽ നിന്നും ഏഴര കിലോമീറ്റർ അകലെയാണ് യുവാക്കളെ കണ്ടെത്തിയത്.
കഴിഞ്ഞ ഞായറാഴ്ചയാണ് ഇരുവരും കാട് കാണാൻ ഇറങ്ങിയത്. വനത്തിനുള്ളിലൂടെ മൂന്ന് കിലോമീറ്ററോളം സഞ്ചരിച്ചാലാണ് വെള്ളച്ചാട്ടത്തിന് സമീപമെത്തുക. ഇതിനിടെയാണ് ഇവർക്ക് വഴിതെറ്റിയതെന്നാണ് വിവരം.രണ്ട് മലയിടുക്കുകൾ കടന്ന് കാട്ടുചോലയുടെ സമീപത്ത് അവശനിലയിലാണ് യുവാക്കൾ കിടന്നിരുന്നത്.
Post Your Comments