Latest NewsNewsInternational

‘ട്രംപ്, നിങ്ങളുടെ രാജ്യത്തെ സംരക്ഷിക്കുന്നതില്‍ നിങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നു’ ; ഭീകരന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ

ന്യൂയോര്‍ക്: ‘ട്രംപ്, നിങ്ങളുടെ രാജ്യത്തെ സംരക്ഷിക്കുന്നതില്‍ നിങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നു’ മാന്‍ഹട്ടനില്‍ പിടിയിലായ ഭീകരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റാണിത്. ബംഗ്ലദേശ് വേരുകളുള്ള അകായദ് ഉല്ല (27) എന്നയാളാണ് തിരക്കേറിയ മാന്‍ഹട്ടന്‍ ബസ് സ്റ്റേഷന് സമീപം ചാവേര്‍ സ്‌ഫോടനം നടത്താന്‍ ശ്രമിച്ചത്. ബോംബ് സ്‌ഫോടനം നടത്തുന്നതിന് മുന്നോടിയായാണ് ഉല്ല യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതെന്ന് പൊലീസ് പറയുന്നു. ഇയാള്‍ക്കെതിരെ ഭീകരവാദക്കുറ്റം ചുമത്തി. ഐഎസ് അനുഭാവിയായ ഇയാള്‍ കഴിഞ്ഞ ദിവസമാണ് ദേഹത്തു പൈപ്പ് ബോംബ് വച്ചു കെട്ടി ചാവേറാകാന്‍ ശ്രമിച്ചത്.

പിടിയിലായ ഭീകരന് ബംഗ്ലദേശില്‍ ഭാര്യയും കുഞ്ഞുമുണ്ടെന്നു പൊലീസ് പറഞ്ഞു. ഇയാളുടെ മറ്റുവിവരങ്ങളും പരിശോധിക്കുന്നുണ്ട്. ഗുരുതര പരുക്കേറ്റ ഉല്ല ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണം നടത്തിയത് ഉല്ല ഒറ്റക്കാണെന്ന് പൊലീസ് പറഞ്ഞു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. മരിക്കാന്‍ ഒരുങ്ങിയാണ് താന്‍ എത്തിയതെന്ന് ഉല്ല പറഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഐഎസുമായി ബന്ധമുണ്ടെന്ന് ഉല്ല സമ്മതിച്ചു. ഇയാള്‍ ഗാസയിലെ ഇസ്രയേല്‍ ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് സ്‌ഫോടനത്തിനിറങ്ങിയതെന്നും റിപ്പോര്‍ട്ടുണ്ട്. ഭീകരസംഘടനകളൊന്നും ഇതുവരെ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.

ടൈംസ് സ്‌ക്വയറിന് സമീപം ബസ് ടെര്‍മിനലും മെട്രോ സ്റ്റേഷനും ഉള്‍പ്പെടുന്ന പോര്‍ട് അതോറിറ്റി അടിപ്പാതയിലായിരുന്നു സ്‌ഫോടനം. സംഭവത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റിരുന്നു. നാടന്‍ ബോംബ് ഭാഗികമായി പൊട്ടിയെങ്കിലും കാര്യമായ നാശനഷ്ടമുണ്ടാക്കാനായില്ല. സ്‌ഫോടനത്തില്‍ ഉല്ലയ്ക്കും പരിക്കേറ്റു.

shortlink

Related Articles

Post Your Comments

Related Articles


Back to top button