Latest NewsKeralaNews

ആദിവാസികളിൽ ആശങ്കയുളവാക്കും വിധം പരമ്പരാഗത അറിവുകൾ നഷ്ടപ്പെടുന്നതായി റിപ്പോർട്ട്

തിരുവനന്തപുരം: പരമ്പരാഗത അറിവുകൾ ആദിവാസികൾക്ക് നഷ്ടപ്പെടുന്നതായി റിപ്പോർട്ട്. അറിവുകളില്‍ പകുതിയിലേറെ കൈമോശം വന്നത് കുറുമ്പ, കുറിച്യ വിഭാഗങ്ങള്‍ക്കാണ്. ആശങ്കയുളവാക്കും വിധമാണ് പരമ്പരാഗത അറിവുകൾ ഇവർക്ക് കൈമോശം വന്നിരിക്കുന്നത്.ചോലനായ്ക്കര്‍, മലപണ്ടാരം വിഭാഗങ്ങളില്‍. കാണി, കാട്ടുനായ്ക്കര്‍ ഗോത്രങ്ങള്‍ക്ക് 40-45 ശതമാനം വിജ്ഞാനനഷ്ടം സംഭവിച്ചു.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് മാനേജ്മെന്റ്-കേരളയിലെ സിവി രാമന്‍ ലബോറട്ടറി ഓഫ് ഇക്കോളജിക്കല്‍ ഇന്‍ഫര്‍മാറ്റിക്സ് ആണ് ആദിവാസി ഗോത്ര വിഭാഗങ്ങൾക്കിടയിൽ പഠനം നടത്തിയത്. ആദിവാസികള്‍ക്ക് ഇത്രയും കാലം കരുതപ്പെട്ടിരുന്ന അറിവുകള്‍ ഇപ്പോള്‍ ഉണ്ടോ ഇല്ലയോ എന്ന് ഉത്തരം നല്‍കാവുന്ന വിധത്തില്‍ ലളിതമായി തയ്യാറാക്കിയ ചോദ്യാവലി ഉപയോഗിച്ചാണ് വിവരം ശേഖരിച്ചത്.

ആശങ്കയുളവാക്കുംവിധം തീവ്രമാണ് ഇവരിലെ പരമ്പരാഗത അറിവുകളുടെ ശോഷണമെന്ന് പഠനത്തില്‍ വ്യക്തമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button