മൊഹാലി: നാണക്കേടിന്റെ റിക്കോര്‍ഡുമായി ശ്രീലങ്കയുടെ നുവാന്‍ പ്രദീപ്. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും മറ്റും കളം അടക്കി വാണതോടെ വഴങ്ങിയ ശ്രീലങ്കന്‍ താരമെന്ന റിക്കോര്‍ഡാണ് നുവാനു കിട്ടിയത്. പേസ് ബൗളറായ നുവാന്‍ 10 ഓവറില്‍ 106 റണ്‍സാണ് വഴങ്ങിയത്. കഴിഞ്ഞ ഏകദിനത്തില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ എറിഞ്ഞിട്ടതിന്റെ ആത്മവിശ്വാസത്തിനു ബാറ്റ് കൊണ്ട് ഇന്ത്യ മറുപടി കൊടുത്തു.
മുമ്പ് ഓസീസിനെതിരെ 99 റണ്‍സ് വഴങ്ങിയ മുത്തയ്യ മുരളീധരനായിരുന്നു ഈ റിക്കോര്‍ഡിനു ഉടമ. 2006 ലായിരുന്നു മുത്തയ്യ മുരളീധരന്റെ ഈ മോശം പ്രകടനം.
Post Your Comments