കൊച്ചി: ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ കവിത ഭീഷണികള്‍ക്ക് വഴങ്ങി കവി പവിത്രൻ തീക്കുനിക്ക് കവിത പിൻവലിക്കേണ്ടി വന്നു. അതും മത മൗലിക വാദികളുടെ ഭീഷണിയെ തുടർന്ന്. പര്‍ദ്ദയിട്ട സ്ത്രീയുടെ മുഖമാണ് കവിതയ്ക്കൊപ്പം ചേര്‍ത്തിരിക്കുന്നത്. ആവിഷ്കാര സ്വാതന്ത്ര്യത്തെപ്പറ്റി മുറവിളി കൂട്ടുന്ന ഒരു സാംസ്കാരിക നായകന്മാരും പവിത്രന്റെ രക്ഷയ്ക്ക് എത്താതിരുന്നതോടെയാണ് കവിത പിൻവലിച്ചു മാപ്പു പാറയേണ്ടി വന്നത്. ‘പര്‍ദ്ദ’യെക്കുറിച്ചായിരുന്നു കവിത.
തിങ്കളാഴ്ച രാത്രി പോസ്റ്റ് ചെയ്ത കവിത, പ്രിയമിത്രങ്ങളെ വ്രണപ്പെടുത്തിയതിനാല്‍ രാത്രി തന്നെ പിന്‍വലിച്ചെന്ന് തീക്കുനി ഫേസ്ബുക്കില്‍ അറിയിച്ചു. ഭീഷണിയില്‍ കൊല്ലുമെന്ന സന്ദേശവും ഉണ്ടായിരുന്നു. ‘ബിരിയാണി’ എന്ന കഥ എഴുതിയതിന് സന്തോഷ് ഏച്ചിക്കാനം ”ന്യൂനപക്ഷ വികാരം വ്രണപ്പെടുത്തി”യെന്ന വിമര്‍ശനത്തിനും ഭീഷണിക്കും ഇരയായി. മലപ്പുറത്തെ മുസ്ലിം പെണ്‍കുട്ടികളുടെ ഫ്ളാഷ് മോബിനെ പ്രശംസിച്ചതിന് ഖത്തറിലെ റേഡിയോ മലയാളം 98.6 എഫ്‌എംല്‍ ജോലിചെയ്യുന്ന ആര്‍ജെ സൂരജിനെ ”ഗള്‍ഫിലിട്ട് കത്തിച്ചു കളയുമെന്ന്” ഭീഷണിപ്പെടുത്തിയിരുന്നു.തീക്കുനി ഹിന്ദുമത വിശ്വാസങ്ങളെ പരിഹസിച്ചും വിമര്‍ശിച്ചും കവിതകള്‍ എഴുതിയിട്ടുണ്ട്.
‘സീത’ എന്ന കവിതയില്‍ ശ്രീരാമനെ വിമര്‍ശിക്കുകയും ‘അയോദ്ധ്യയേയും രാമനേയുംകാള്‍ കൊടുങ്കാടും ലങ്കയും രാവണനുമാണ് സുരക്ഷിതരെന്നും യോഗ്യരെന്നും’തീക്കുനി വിമര്‍ശിച്ചിട്ടുണ്ട്. തീക്കുനിയുടെ പിന്‍വാങ്ങലിനെ വിമര്‍ശിച്ച് സോഷ്യൽ മീഡിയയിൽ ട്രോളുകൾ ഇറങ്ങിക്കഴിഞ്ഞു. തന്റെ സീതയ്ക്ക് കയ്യടിച്ച ഫെമിനിസ്റ്റ് പുരോഗമനക്കാർ പോലും പർദ്ദയെ പിന്തുണക്കാൻ എത്തിയില്ല. തീക്കുനിയെ പരിഹസിച്ചുള്ള ട്രോളുകളുടെ ചാകരയാണ് ഫേസ് ബുക്കിൽ:
കവിതയും മാപ്പു പറഞ്ഞ പോസ്റ്റും കാണാം:
Post Your Comments