തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 64 ആയി. ബുധനാഴ്ച രാവിലെ വിവിധ ജില്ലകളിലെ കടല്‍തീരങ്ങളില്‍ നിന്നായി 9 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇന്നലെ 11 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. കടലില്‍ മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികളാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് തീരദേശ പോലീസ് എത്തി മൃതദേഹം കരയില്‍ എത്തിക്കുകയായിരുന്നു. എന്നാൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ആശുപത്രികളില്‍ ഇനിയും തിരിച്ചറിയാനാവാത്ത 36 മൃതദേഹങ്ങള്‍ ബന്ധുക്കളെ കാത്ത് കിടക്കുന്നുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.
Post Your Comments