വിരുന്നെത്തുന്ന നീല വസന്തത്തെ വരവേല്‍ക്കാന്‍ വിപുലമായ തയ്യാറെടുപ്പുമായി വനം വകുപ്പ്. അടുത്ത ഓഗസ്റ്റില്‍ ആരംഭിക്കുന്ന നീലക്കുറിഞ്ഞി വസന്തം ആസ്വദിക്കാന്‍ സ്വദേശികളും വിദേശികളുമായി എട്ട് ലക്ഷത്തോളം പേരെത്തുമെന്നാണ് പ്രതീക്ഷ. രാജമലയിലെ സന്ദര്‍ശന സമയം രണ്ട് മണിക്കൂര്‍ വര്‍ധിപ്പിക്കുമെന്നും ഉദ്യാനത്തില്‍ വിനോദ സഞ്ചാരികള്‍ക്ക് യാത്ര ചെയ്യുന്നതിനുള്ള വാഹനങ്ങളുടെ എണ്ണം ഏഴില്‍ നിന്ന് 12 ആക്കി ഉയര്‍ത്തുമെന്നും വനം മന്ത്രി കെ രാജു വ്യക്തമാക്കി.
സഞ്ചാരികള്‍ക്കുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്നും രാജമലയിലെ സന്ദര്‍ശന സമയം രണ്ട് മണിക്കൂര്‍ വര്‍ധിപ്പിക്കുമെന്നും ഉദ്യാനത്തില്‍ വിനോദ സഞ്ചാരികള്‍ക്ക് യാത്ര ചെയ്യുന്നതിനുള്ള വാഹനങ്ങളുടെ എണ്ണം ഏഴില്‍ നിന്ന് 12 ആക്കി ഉയര്‍ത്തുമെന്നും മന്ത്രി കെ രാജു പറഞ്ഞു. മൂന്നാറിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ മതിയായ പാര്‍ക്കിങ് സൗകര്യമൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സന്ദര്‍ശകര്‍ക്ക് 50 ശതമാനം ടിക്കറ്റ് ഓണ്‍ലൈന്‍ വഴിയും ലഭ്യമാകും.
Post Your Comments