കൊറിയന്‍ ഭീമനായ എല്‍ജി വി 30 പ്ലസ് ഇന്ത്യയില്‍ അവതരിപ്പിച്ചു. സ്മാര്‍ട്ട് ഫോണ്‍ പ്രേമികളുടെ മനം കവരുന്ന ഫീച്ചറുകളാണ് എല്‍ജി വി 30 പ്ലസിലുള്ളത്. വിപണിയിലുള്ള എല്ലാ സ്മാര്‍ട്‌ഫോണ്‍ ക്യാമറകളെയും ഈ ഫോണ്‍ നിഷ്പ്രഭമാക്കും. ഫോട്ടോഗ്രഫി, വീഡിയോഗ്രഫിയില്‍ ഇവയില്‍ മറ്റു ഫോണുകളെ മറികടക്കാനായി രണ്ടു റിയര്‍ ക്യാമറകളാണ് ഈ മോഡിലുള്ളത്.
അറ്റ്കാ-കോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 825 പ്രോസസ്സാറാണ് ഫോണിനുള്ളത്. പൂര്‍ണ വിഷന്‍ ഡിസപ്ലേയാണ് ഈ മോഡിലിന്റെ വേറൊരു പ്രത്യേക്ത. സ്‌ക്രീന്‍ റീപ്ലേസ്‌മെന്റ് വാറന്റി, ഫ്രീ വയര്‍ലെസ് ചാര്‍ജര്‍ എന്നിവയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ സ്മാര്‍ട്‌ഫോണ്‍ സാംസങ് ഗാലക്‌സി എസ് 8, എച്ച്ടിസി യു11, എല്‍ജി ജി 6 എന്നിവയുമായി വിപണിയില്‍ മത്സരിക്കുന്നത്. 6 ഇഞ്ച് ഫുള്‍ വിഷന്‍ ക്യുഎച്ച്ഡി + ഡിസ്‌പ്ലേ , 1440 2880 പിക്‌സല്‍ റിസൊല്യൂഷന്‍ എന്നിവയാണ് സ്മാര്‍ട്ട്‌ഫോണിന്റെ സവിശേഷത. ഡിസ്‌പ്ലേയില്‍ കോര്‍ണിംഗ് ഗോറില്ലാ ഗ്ലാസ് 5 ന്റെ ഒരു കോട്ടിംഗുമുണ്ട്.
Post Your Comments