Latest NewsKeralaNews

തന്റെ സമപ്രായക്കാരന്റെ അമ്മയെ വിവാഹം കഴിച്ച്, മൃഗങ്ങളെപ്പോലും പീഡിപ്പിക്കുന്ന രതി വൈകൃതത്തിനുടമ : അമീർ ഉൾ ഇസ്‌ലാമിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ

കൊച്ചി: പ്രതിക്ക് സംശയത്തിന്റെ ഒരു കണിക പോലും നല്‍കാനില്ല. ഡി.എന്‍.എ. സാങ്കേതിക വിദ്യയും ഹാജരാക്കിയ ഡേറ്റകളും അത്രമേല്‍ പൂര്‍ണമാണ്.’ പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ കേസിലെ വിധിന്യായത്തില്‍ കുറിച്ച വരികള്‍. അതെ, അത്രമേൽ നീചമായ കൊലപാതകം ചെയ്ത കുറ്റത്തിന് ഒരു നിരപരാധി ശിക്ഷിക്കപ്പെടരുതെന്ന് പൊലീസിന് നിര്ബന്ധമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ സാധ്യമായ എല്ലാ തെളിവുകളും ശാസ്ത്രീയമായി തന്നെ ശേഖരിച്ചു.അതാണ് കോടതിയിൽ ഹാജരാക്കിയതും കോടതി അത് ശരിവെച്ചതും.

ദൃക്സാക്ഷികളില്ലാത്ത കൊലപാതകത്തില്‍ ഡി.എന്‍.എ. പരിശോധന റിപ്പോർട്ട് ആയിരുന്നു അമീറുൽ ഇസ്‌ലാമിന് വില്ലനായത്. അമീറിന്റെ ഭൂതകാലം അത്ര നല്ലതായിരുന്നില്ല. അസമിലെ നാഗോണ്‍ ജില്ലയിലെ സോലാ പുത്തൂര്‍ ഗ്രാമത്തിലാണ് അമീര്‍ ഉള്‍ഇസ്ലാം ജനിച്ചതും വളര്‍ന്നതും. പ്രാഥമിക വിദ്യാഭ്യാസംപോലും ലഭിക്കാതെ നന്നേ ചെറുപ്പത്തില്‍ തന്നെ നാടുവിട്ടു. വിവിധ സംസ്ഥാനങ്ങളില്‍ ഹോട്ടലില്‍ ഉള്‍പ്പെടെ ജോലി ചെയ്തു. അവസാനം കേരളത്തിലെത്തി.എട്ടുവര്‍ഷത്തോളം കേരളത്തിൽ പല ഭാഗങ്ങളില്‍ കെട്ടിടനിര്‍മാണം അടക്കമുള്ള ജോലികള്‍ ചെയ്തു. പിന്നീട് പെരുമ്പാവൂരിൽ വല്ലത്തുള്ള സഹോദരന്‍ ബഹര്‍ ഉള്‍ ഇസ്ലാമിനൊപ്പം താമസം ആരംഭിച്ചു. പിന്നീടിവിടെ സ്ഥിരതാമസമാക്കി.

ഇവിടെ വെച്ച് തന്നെക്കാൾ 20 വയസ്സ് കൂടുതലുള്ള ഒരു സ്ത്രീയെ വിവാഹം കഴിച്ചു. അമീറിന്റെ അതേപ്രായത്തില്‍(20 വയസ്) ഉള്ള മകൻ ഇവർക്കുണ്ടായിരുന്നു. സത്രം മദ്യപാനി. കൂടാതെ ലൈംഗീക വൈകൃതത്തിനുടമ. മൃഗങ്ങളോടും ഇയാൾ ലൈംഗീക ബന്ധത്തിൽ ഏർപ്പെടാറുണ്ടായിരുന്നു എന്നാണു പോലീസ് അന്വേഷത്തിൽ കണ്ടെത്തിയത്. ജിഷയുടെ കൊലപാതകത്തിന് ഏതാനും മാസം മുൻപ് ഇയാൾ ആലുവയ്ക്കടുത്ത് പറമ്പില്‍ കെട്ടിയിരുന്ന ആടിനെ ലെംഗികമായി ഉപയോഗിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ പിടികൂടിയിരുന്നു.അമീര്‍ അറസ്റ്റിലായപിന്നാലെ ഈ സംഭവം സമീപവാസികള്‍ പോലീസിനെ അറിയിച്ചിരുന്നു.

ഇയാളെ പോലീസ് കുടുക്കിയത് ഇങ്ങനെ:

സംഭവത്തിനുശേഷം പ്രതി യുവതിയുടെ വീടിന്റെ പടിഞ്ഞാറുഭാഗത്തുള്ള വട്ടമരത്തില്‍ പിടിച്ച്‌ കനാലിലേക്ക് ഇറങ്ങുന്നതു കണ്ട ശ്രീലേഖയുടെ മൊഴിയും പിന്നീട് തിരിച്ചറിയല്‍ പരേഡില്‍ ശ്രീലേഖ പ്രതിയെ തിരിച്ചറിഞ്ഞതുമാണ് ഇയാൾ കുടുങ്ങാൻ കാരണം. കൊലയ്ക്കുശേഷം പ്രതി തീവണ്ടിമാര്‍ഗം അസമിലേക്കുപോയി. ആ സമയത്ത് തീവണ്ടിയില്‍നിന്ന് രക്തംപുരണ്ട വസ്ത്രങ്ങള്‍ പുറത്തേക്ക് വലിച്ചെറിയുകയായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. വസ്ത്രങ്ങൾ കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.

കൊല്ലപ്പെട്ട യുവതിയുടെ നഖങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെത്തിയ പ്രതിയുടെ ഡി.എന്‍.എ,ചുരിദാറിന്റെ ടോപ്പില്‍ നിന്ന് കണ്ടെത്തിയ ഉമിനീരില്‍ നിന്ന് വേര്‍തിരിച്ചെടുത്ത പ്രതിയുടെ ഡി.എന്‍.എ.യുവതിയുടെ വീട്ടില്‍ നിന്ന് പുറത്തേക്കിറങ്ങുന്ന വാതിലില്‍ കണ്ടെത്തിയ രക്തക്കറയില്‍ നിന്ന് വേര്‍തിരിച്ചെടുത്ത പ്രതിയുടെ ഡി.എന്‍.എ.ഇതെല്ലം പ്രതിക്ക് എതിരായിരുന്നു.ജിഷയുടെ ശരീരത്തില്‍ കടിയേറ്റ മുറിപ്പാടിന്റെ സ്വഭാവത്തില്‍നിന്ന്, പല്ലിനു വിടവുള്ളയാളാണു പ്രതിയെന്ന സംശയമുണ്ടായി. പല്ലിന്റെ വിടവ് പരിശോധിക്കാനായി, സംശയം തോന്നിയവരെക്കൊണ്ട് മാങ്ങയില്‍ കടിപ്പിച്ച്‌ പരിശോധിച്ചത് പൊലീസിന് പരിഹാസത്തിനു കാരണമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button