കാറിന്റെ തിളക്കവും പുതുമയും നഷ്ടപ്പെടാതെ സൂക്ഷിക്കാൻ ചില വഴികളുണ്ട്. വാഹനത്തിന്റെ തിളക്കം നിലനിര്‍ത്താന്‍ ഷാമ്പു ഉപയോഗിച്ച് വാഹനം കഴുകുന്നതാണ് നല്ലത്. ഷാമ്പു ഉപയോഗിക്കുന്നതിന് മുന്‍പും ശേഷവും കാര്‍ നന്നായി വെള്ളം ഉപയോഗിച്ച് കഴുകണം. കൂടാതെ മുകൾഭാഗത്ത് നിന്നും താഴേക്ക് കഴുകുന്നതാണ് ഉത്തമം.
കഴുകിയതിന് ശേഷം മൈക്രോ ഫൈബര്‍ തുണി ഉപയോഗിച്ച് വേണം കാർ തുടയ്ക്കാൻ. നനഞ്ഞ തുണി ഉപയോഗിച്ച് തുടയ്ക്കുന്നതാണ് ഉത്തമം. വാഹനത്തില്‍ പോറല്‍ വീഴ്ത്താന്‍ ഉണങ്ങിയ തുണി ഉപയോഗിച്ചുള്ള തുടയ്ക്കല് കാരണമാകും. ചെളിയും പൊടിയും നിറഞ്ഞ അവസ്ഥയിൽ കാർ ഉള്ളപ്പോൾ ഒരിക്കലും കവർ ഉപയോഗിച്ച് കാർ മൂടരുത്. നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കാതെ സൂക്ഷിക്കുന്നതും നല്ലതാണ്.പുതിയ കാര്‍ ആണെങ്കില്‍ പെയിന്റ് പ്രൊട്ടക്ഷന്‍ ഫിലിം ഉപയോഗിച്ച് തിളക്കം സംരക്ഷിക്കാവുന്നതാണ്.
Post Your Comments